ആധുനിക വനിതകള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഈ വസ്ത്ര ശേഖരം, ഇന്ത്യയുടെ സമ്പന്നമായ തുണിത്തര പൈതൃകത്തെ പ്രതിനിധീകരിക്കുന്ന കോട്ടണ്‍, സില്‍ക്ക്, സില്‍ക്ക്‌കോട്ടണ്‍ മിശ്രിതങ്ങള്‍, എയറി ഓര്‍ഗന്‍സ, കോട്ട എന്നിവയാല്‍ നെയ്‌തെടുത്തതാണെന്ന് തനെയ്‌റയുടെ ഡിസൈന്‍ മേധാവി അനിന്ദിത സര്‍ദാര്‍ പറഞ്ഞു
കൊച്ചി: ടാറ്റാ ഗ്രൂപ്പ് കമ്പനിയായ ടൈറ്റന്റെ വിമെന്‍സ് എത്‌നിക് വെയര്‍ ബ്രാന്‍ഡായ തനെയ്‌റ ‘സമ്മര്‍ സോങ്‌സ്’ വസ്ത്രശേഖരം വിപണിയിലവതരിപ്പിച്ചു. ആധുനിക വനിതകള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഈ വസ്ത്ര ശേഖരം, ഇന്ത്യയുടെ സമ്പന്നമായ തുണിത്തര പൈതൃകത്തെ പ്രതിനിധീകരിക്കുന്ന കോട്ടണ്‍, സില്‍ക്ക്, സില്‍ക്ക്‌കോട്ടണ്‍ മിശ്രിതങ്ങള്‍, എയറി ഓര്‍ഗന്‍സ, കോട്ട എന്നിവയാല്‍ നെയ്‌തെടുത്തതാണെന്ന് തനെയ്‌റയുടെ ഡിസൈന്‍ മേധാവി അനിന്ദിത സര്‍ദാര്‍ പറഞ്ഞു.കാലാതീതമായ സൗന്ദര്യവും സമകാലിക വൈവിധ്യവും സമന്വയിപ്പിക്കുന്ന ഈ ശേഖരത്തില്‍ സാരികളും റെഡിടുവെയര്‍ വസ്ത്രങ്ങളും ഉള്‍ക്കൊള്ളുന്നു. സാരി ശ്രേണിയില്‍, രാജസ്ഥാന്റെ സംഗനേരി ബ്ലോക്ക് പ്രിന്റുകളും ബംഗാളിന്റെ ജംദാനി, മുള്‍മുള്‍ നെയ്ത്തുകള്‍ കൊണ്ട് അലങ്കരിച്ച കോട്ടണ്‍ സാരികളും ഉള്‍പ്പെടുന്നു.
കോട്ട സാരികള്‍, ഹാന്‍ഡ്‌പെയിന്റഡ് മുര്‍ഷിദാബാദ് സില്‍ക്ക്, സില്‍ക്ക്‌കോട്ടണ്‍, ഓര്‍ഗന്‍സ സാരികള്‍ എന്നിവയും സാരികളുടെ ശേഖരത്തിലുണ്ട്.കൂടാതെ ആധുനിക വനിതകള്‍ക്കായി റെഡിടുവെയര്‍ ശേഖരവും തനെയ്‌റ അവതരിപ്പിക്കുന്നു. എംബ്രോയിഡറി, പ്രിന്റ് ചെയ്ത കോട്ടണ്‍ കുര്‍ത്തകള്‍, സ്‌റ്റൈലിഷ് ഷോര്‍ട്ട് ടോപ്പുകള്‍, ട്യൂണിക്കുകള്‍, പ്രിന്റഡ് ഡ്രസ്സുകള്‍ എന്നിവ കരകൗശല വൈദഗ്ധ്യവും സമകാലിക ലാളിത്യവും സമന്വയിപ്പിക്കുന്നവയാണ്.1,490 രൂപ മുതലാണ് സമ്മര്‍ സോങ്‌സ് വസ്ത്ര ശേഖരത്തിന്റെ വില ആരംഭിക്കുന്നത്. തനെയ്‌റയുടെ സമ്മര്‍ സോങ്‌സ് ശേഖരത്തിനായി www.Taneira.com അല്ലെങ്കില്‍ തനെയ്‌റ സ്‌റ്റോര്‍ സന്ദര്‍ശിക്കുക.