സ്റ്റന്‍എയര്‍, സ്ലൈഡിംഗ് ഫാസിയയും മൂഡ് ലൈറ്റിംഗും, നൂതനമായ ശൈലിയും സംയോജിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എഐ പവര്‍ഡ് ഡിസൈനര്‍ എസിയാണ്.
കൊച്ചി: ഹാവെല്‍സ് ഇന്ത്യയിലെ മുന്‍നിര കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ബ്രാന്‍ഡായ ലോയ് ഡ്, പുതിയ ലക്ഷ്വറി കളക്ഷനിലെ ശ്രദ്ധേയമായ കൂട്ടിച്ചേര്‍ക്കലായ സ്റ്റന്‍എയര്‍ കണ്ടീഷണര്‍ പുറത്തിറക്കി. സൂപ്പര്‍സ്റ്റാറായ മഹേഷ് ബാബു, തമന്ന ഭാട്ടിയ എന്നിവരെ ഉള്‍പ്പെടുത്തിയാണ് പരസ്യം ചിത്രം പുറത്തിറക്കിയിരിക്കുന്നത്. ഉജ്ജ്വലമായ പരസ്യത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്റ്റന്‍എയര്‍, സ്ലൈഡിംഗ് ഫാസിയയും മൂഡ് ലൈറ്റിംഗും, നൂതനമായ ശൈലിയും സംയോജിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എഐ പവര്‍ഡ് ഡിസൈനര്‍ എസിയാണ്. മികച്ച കൂളിംഗ് കാര്യക്ഷമത നല്‍കിക്കൊണ്ട് വീടിന്റെ ഇന്റീരിയറുകള്‍ ഉയര്‍ത്താന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു.