റോസ്ഗാര്‍മേള  26 ന് കൊച്ചിയില്‍;  കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥി

എറണാകുളം ടി.ഡി. എം ഹാളില്‍ രാവിലെ 09.30 ന് ആരംഭിക്കുന്ന മേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ  വിവിധ വകുപ്പില്‍ പുതുതായി നിയമനം ലഭിച്ച ഉദ്യോഗാര്‍ഥികളുമായി സംവദിക്കും.
കൊച്ചി:  പതിനഞ്ചാമത് ദേശീയ തല റോസ്ഗാര്‍ മേളയുടെ ഭാഗമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് (സിബി ഐസി) തിരുവനന്തപുരം സോണിന്റ നേതൃത്വത്തില്‍ നാളെ (ഏപ്രില്‍ 26) ന് കൊച്ചിയില്‍ റോസ്ഗാര്‍ മേള സംഘടിപ്പിക്കും. എറണാകുളം ടി.ഡി. എം ഹാളില്‍ രാവിലെ 09.30 ന് ആരംഭിക്കുന്ന മേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ  വിവിധ വകുപ്പില്‍ പുതുതായി നിയമനം ലഭിച്ച ഉദ്യോഗാര്‍ഥികളുമായി സംവദിക്കും. ചടങ്ങില്‍ കേന്ദ്ര പെട്രോളിയം ആന്റ് ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി  മുഖ്യാഥിതിയായി പങ്കെടുക്കും. സെന്‍ട്രല്‍ ടാക്‌സ്, സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണ്‍ ചീഫ് കമ്മീഷണര്‍ ഷെയ്ഖ് ഖാദര്‍ റഹ്മാന്‍ ഐ.ആര്‍.എസ് പ്രസംഗിക്കും. ചടങ്ങില്‍ പങ്കെടുക്കുന്ന 165  ഉദ്യോഗാര്‍ഥികള്‍ നിയമന ഉത്തരവ് കൈപ്പറ്റും.

പൊതുമേഖലാ ബാങ്കുകളിലും 11 സര്‍ക്കാര്‍ വകുപ്പുകളിലുമായി നിയമനം ലഭിച്ച ഉദ്യോഗാര്‍ഥാര്‍ഥികള്‍ക്കാണ് കൊച്ചിയില്‍ നടക്കുന്ന തൊഴില്‍ മേളയില്‍ നിയമന ഉത്തരവ് നല്‍കുന്നത്.എയര്‍പോര്‍ട്ട് അതോരിറ്റി ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഡിഫെന്‍സ് എസ്റ്റേറ്റ് ഓര്‍ഗനൈസേഷന്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പോസ്റ്റ്‌സ്, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍, ഹയര്‍ എഡ്യുക്കേഷന്‍, ഇന്‍കംടാക്‌സ്, ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക്, റെയില്‍വേ, കസ്റ്റംസ്, സിജിഎസ്ടി എന്നീവയാണ് കൊച്ചിയില്‍ നടക്കുന്ന തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നത്. തിരുവനന്തപുരത്തും റോസ്ഗാര്‍ മേള സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്താകമാനം 51,000 ഉദ്യോഗാര്‍ഥികള്‍ക്കാണ് പുതിയതായി നിയമനം ലഭിച്ചിരിക്കുന്നത്. 47 കേന്ദ്രങ്ങളിലായിട്ടാണ്  ദേശീയതലത്തില്‍ റോസ്ഗാര്‍ മേള സംഘടിപ്പിക്കുന്നത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു