തിരുവനന്തപുരം ലുലു മാളില്‍ ഇന്ത്യന്‍ ഗാരേജ് കമ്പനിയുടെ പുതിയ സ്‌റ്റോര്‍ 

കൊച്ചി ലുലു മാള്‍, പൂനെ അമനോര മാള്‍ എന്നിവിടങ്ങളില്‍ സ്‌റ്റോറുകള്‍ ആരംഭിച്ച ശേഷമാണ് ഇന്ത്യന്‍ ഗാരേജ് തിരുവനന്തപുരത്തെത്തുന്നത്.
തിരുവനന്തപുരം: ഇന്ത്യയിലെ മുന്‍നിര ഫാസ്റ്റ് ഫാഷന്‍ ഡി 2 സി ബ്രാന്‍ഡുകളിലൊന്നായ ഇന്ത്യന്‍ ഗാരേജ് കമ്പനി ഏപ്രില്‍ 26, 27 തീയതികളില്‍ തിരുവനന്തപുരം ലുലു മാളില്‍ ഏറ്റവും പുതിയ സ്‌റ്റോര്‍ തുറക്കുന്നു. കൊച്ചി ലുലു മാള്‍, പൂനെ അമനോര മാള്‍ എന്നിവിടങ്ങളില്‍ സ്‌റ്റോറുകള്‍ ആരംഭിച്ച ശേഷമാണ് ഇന്ത്യന്‍ ഗാരേജ് തിരുവനന്തപുരത്തെത്തുന്നത്.ഇന്ത്യന്‍ ഗാരേജ് കമ്പനി സ്‌റ്റോറിന്റെ ഉദ്ഘാടനം ലുലു മാള്‍ ജനറല്‍ മാനേജര്‍ ശ്രീലേഷ്! ശശിധരന്‍ നിര്‍വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഗാരേജ് കമ്പനി ഏപ്രില്‍ 26, 27 തീയതികളില്‍ തിരുവനന്തപുരം ലുലു മാളില്‍ ഫാഷന്‍ ഫെന്‍സി സെയില്‍ സംഘടിപ്പിക്കുന്നു.

രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഷോപ്പിംഗ് മാമാങ്കത്തില്‍ കേരളത്തിലെ ഫാഷന്‍ പ്രേമികള്‍ക്ക് സമാനതകളില്ലാത്തതും ആകര്‍ഷകവുമായ ഓഫറുകളില്‍ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാം. ഉപഭോക്താക്കള്‍ക്ക് ഈ രണ്ട് ദിവസം 799 രൂപയില്‍ കുറവുള്ള എല്ലാ ഉല്‍പ്പന്നങ്ങളും 70% !ഫ്‌ളാറ്റ് ഡിസ്‌കൗണ്ടില്‍ ലഭിക്കുമെന്ന് ദി ഇന്ത്യന്‍ ഗാരേജ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ അനന്ത് ടാന്‍ടെഡ് പറഞ്ഞു.ഏപ്രില്‍ 26 ന് ആദ്യത്തെ 100 ഉപഭോക്താക്കള്‍ക്ക് 1000 രൂപ വിലമതിക്കുന്ന സൗജന്യ ഷോപ്പിംഗ് നേടാന്‍ അവസരമുണ്ടെന്നും അനന്ത് ടാന്‍ടെഡ് പറഞ്ഞു. ഇന്ത്യന്‍ ഗാരേജ് കമ്പനിയുടെ ശേഖരങ്ങള്‍ ംംം.ഠകഏഇ.ശി വഴിയും മിന്ത്ര, അജിയോ, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, യുഎഇ ആസ്ഥാനമായുള്ള നൂണ്‍ എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയും ഓണ്‍ലൈനില്‍ ലഭ്യമാണ്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു