റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടന്ന പരിപാടി സെബി മുഴുവന്‍ സമയ അംഗം അശ്വനി ഭാട്ടിയ ഉദ്ഘാടനം ചെയ്തു.
കൊച്ചി: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ, നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്, ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്, അസോസിയേഷന്‍ ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കേഴ്‌സ് ഓഫ് ഇന്ത്യ എന്നിവയുടെ നേതൃത്വത്തില്‍ എസ്എംഇ ഐപിഒകളെക്കുറിച്ച് കോണ്‍ക്ലേവ് സംഘടിപ്പിച്ചു. റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടന്ന പരിപാടി സെബി മുഴുവന്‍ സമയ അംഗം അശ്വനി ഭാട്ടിയ ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം ബാബു എബ്രഹാം കല്ലിവയലില്‍, അസോസിയേഷന്‍ ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കേഴ്‌സ് ഓഫ് ഇന്ത്യ സിഇഒ ഡോ. മിലിന്ദ് ദാല്‍വി, സെബി സിജിഎം ദീപ് മണി ഷാ, സെബി ജിഎം ജിതേന്ദ്ര കുമാര്‍, നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സിആര്‍ഒ അങ്കിത് ശര്‍മ്മ എന്നിവര്‍ സംസാരിച്ചു. ‘
പൊതു മൂലധന വിപണികളിലെ എസ്എംഇകള്‍ക്കുള്ള വിജയ ഘടകങ്ങള്‍’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ലിസ്റ്റിംഗ് ആന്റ് എസ്എംഇ ഹെഡ് രാധ കീര്‍ത്തിവാസന്‍, നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് എസ്എംഇ ബിസിനസ് ഡവലപ്‌മെന്റ് എവിപി പാര്‍വതി മൂര്‍ത്തി, സിഎഫ്എംഐപി, ഐസിഎഐ സെന്‍ട്രല്‍ കമ്മിറ്റി അംഗവും ചെയര്‍മാനുമായ ദുര്‍ഗേഷ് കുമാര്‍ കബ്ര, അസോസിയേഷന്‍ ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കേഴ്‌സ് ഓഫ് ഇന്ത്യ സിഇഒ ഡോ. മിലിന്ദ് ദാല്‍വി എന്നിവര്‍ പങ്കെടുത്തു. ഗ്രെടെക്‌സ് കോര്‍പ്പറേറ്റ് സര്‍വീസസ് ലിമിറ്റഡിന്റെ എംഡി ശ്രീ അലോക് ഹര്‍ലാല്‍ക്ക പ്രസന്റേഷന്‍ നടത്തി. ദയാനിവാസ് ശര്‍മ്മ പ്രാഥമിക വിപണികളിലെ സിഎ പ്രൊഫഷണലുകള്‍ക്കുള്ള അവസരങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിച്ചു.ഐപിഒയില്‍ പങ്കെടുക്കുന്നതിലൂടെ എസ്എംഇകളിലെ നിക്ഷേപ അവസരങ്ങളെയും എസ്എംഇകള്‍ക്കുള്ള നേട്ടങ്ങളെയും കുറിച്ച് പൊതുജന അവബോധം വളര്‍ത്തുകഎന്നതാണ് പരിപാടിയുടെ ലക്ഷ്യം.