പാലക്കാട്: ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ (ഐ.എച്ച്.എം.എ) കേരള സംസ്ഥാന ഘടകത്തിൻ്റെ 20-ാമത് സംസ്ഥാന സമ്മേളനവും ദേശീയ ശാസ്ത്ര സെമിനാറും 2025 ഏപ്രിൽ 27 ന് പാലക്കാട് ജോബീസ് മാളിൽ വെച്ച് നടത്തപ്പെടും.
കേരള സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഐ.എച്ച്.എം.എ ദേശീയ പ്രസിഡൻ്റ് ഡോ. കെ.എം. ഉവൈസ് മുഖ്യാതിഥിയാകും. ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ജ്യോതി കെ ചടങ്ങിൽ പങ്കെടുക്കും കൊൽക്കത്തയിൽ നിന്നുള്ള ഡോ. സപ്തർഷി ബാനർജി ശിശുരോഗ ചികിത്സയിൽ നൂതന ഹോമിയോപ്പതി ചികിത്സാ സംവിധാനങ്ങളെ കുറിച്ച് പ്രബന്ധം അവതരിപ്പിക്കും.
കുട്ടികളിൽ ഉണ്ടാകുന്ന ജനിതക വൈകല്യങ്ങൾ, ഓട്ടിസം, പഠന – സ്വഭാവ വൈകല്യങ്ങൾ, ലഹരി മോചനം, അലർജി സംബന്ധമായ രോഗങ്ങൾ എന്നിവയെ ഹോമിയോപ്പതി ചികിത്സ കൊണ്ട് എങ്ങനെ മറി കടക്കാം എന്നീ വിഷയങ്ങളിൽ ദേശീയ സെമിനാറിൽ ചർച്ച നടക്കും.
സമ്മേളനത്തിനോടനുബന്ധിച്ച് ശ്രീ. ഹരീഷ് പ്ലാമൂട്ടിൽ (മലയാള മനോരമ),ശ്രീ. സുനിൽ മേനോൻ (കൈരളി ടി.വി) എന്നിവർക്ക് മാധ്യമ പുരസ്കാരങ്ങൾ മന്ത്രി ശ്രീ. കെ കൃഷ്ണൻകുട്ടി സമ്മാനിക്കും. എപ്രിൽ 10 ന് ലോക ഹോമിയോപതി ദിനത്തിൽ ഹോമിയോപതിയെ പൊതു ജനങ്ങളിലേക്ക് എത്തിച്ചതിനാണ് ശ്രീ സുനിൽ മേനോൻ (കൈരളി ടി വി ) അവാർഡിനർഹനായത്
സംസ്ഥാനത്തെ മികച്ച പ്രൈവറ്റ് ഡോക്ടർ അവാർഡിന് അർഹനായ ഡോ. കെ. സജി (കോഴിക്കോട്), മികച്ച ഗവൺമെൻ്റ് ഡോക്ടർക്കുള്ള അവാർഡിന് അർഹനായ ഡോ. മുഹമ്മദ് കോയ (കോഴിക്കോട്), നവാഗത ഡോക്ടർക്കുള്ള അവാർഡിന് അർഹനായ ഡോ. ഫവാസ് ഇബ്നു അലി (മലപ്പുറം) എന്നിവർക്ക് മന്ത്രി പുരസ്കാരങ്ങൾ സമ്മാനിക്കും.
ഹോമിയോപ്പതി ചികിത്സാരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും സ്വകാര്യ, ഗവൺമെൻ്റ് ഡോക്ടർമാരും വിവിധ ഹോമിയോ കോളജുകളിൽ നിന്നുള്ള അധ്യാപകർ, പി.ജി. വിദ്യാർത്ഥികൾ, യു.ജി. വിദ്യാർത്ഥികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഐ.എച്ച്.എം.എ സംസ്ഥാന പ്രസിഡൻ്റ് ഡോ. മുഹമ്മദ് ഷമീം, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പരിമൾ ചാറ്റർജി, സംസ്ഥാന ട്രഷറർ ഡോ രഞ്ജിത് കുമാർ പി.എസ് .
പാലക്കാട് ജില്ലാ പ്രസിഡൻ്റ് ഡോ ജസീല പി.എ , കോൺഫറൻസ് ചെയർപേഴ്സൺ ഡോ. ധന്യ ശശിധരൻ, കോൺഫറൻസ് ഡയറക്ടർ ഡോ. പ്രശാന്ത് അയ്യപ്പൻ, ദേശീയ കമ്മിറ്റി അംഗം ഡോ. ബഷീർ എ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.