മണിപ്പാല്‍ ഹോസ്പിസ് ആന്റ് റെസ്‌പൈറ്റ് സെന്റര്‍ പ്രവര്‍ത്തന സജ്ജം 

ഔദ്യോഗിക ഉദ്ഘാടനം ഏപ്രില്‍ 30ന് ആന്ധ്രപ്രദേശ് ഗവര്‍ണര്‍ സയ്ദ് അബ്ദുള്‍ നസീര്‍ നിര്‍വ്വഹിക്കും. ജൂലൈ മാസം മുതല്‍ ആരോഗ്യപരിചരണ സേവനങ്ങള്‍ ലഭ്യമായിത്തുടങ്ങുമെന്ന് മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യൂക്കേഷന്‍ പ്രൊ ചാന്‍സലര്‍ ഡോ. എച്ച്എസ് ബല്ലാല്‍ പറഞ്ഞു.
കൊച്ചി: മണിപ്പാല്‍ ഹോസ്പിസ് ആന്റ് റെസ്‌പൈറ്റ് സെന്റര്‍ (എംഎച്ച്ആര്‍സി) പ്രവര്‍ത്തനസജ്ജമായിരിക്കുന്നുവെന്ന് മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യൂക്കേഷന്‍ അധികൃതര്‍ അറിയിച്ചു.ഔദ്യോഗിക ഉദ്ഘാടനം ഏപ്രില്‍ 30ന് ആന്ധ്രപ്രദേശ് ഗവര്‍ണര്‍ സയ്ദ് അബ്ദുള്‍ നസീര്‍ നിര്‍വ്വഹിക്കും. ജൂലൈ മാസം മുതല്‍ ആരോഗ്യപരിചരണ സേവനങ്ങള്‍ ലഭ്യമായിത്തുടങ്ങുമെന്ന് മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യൂക്കേഷന്‍ പ്രൊ ചാന്‍സലര്‍ ഡോ. എച്ച്എസ് ബല്ലാല്‍ പറഞ്ഞു. ഏറ്റവും മികച്ച പാലിയേറ്റീവ് കെയര്‍ സൗജന്യമായി ലഭ്യമാക്കുന്നതിനുള്ള സാമൂഹ്യക്ഷേമം മുന്‍നിര്‍ത്തിയുള്ള മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യൂക്കേഷന്റെ പദ്ധതിയാണിത്.

ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ പ്രയാസമനുഭവിക്കുന്ന പാലിയേറ്റീവ് കെയര്‍ ആവശ്യമുള്ള രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും സമഗ്രമായ പാലിയേറ്റീവ് പരിചരണം ഇവിടെ ലഭ്യമാകുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.കസ്തൂര്‍ബ മെഡിക്കല്‍ കോളേജ്, കസ്തൂര്‍ബ ഹോസ്പിറ്റല്‍ മണിപ്പാല്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ എന്നിവരുമായി സംയുക്തമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പരിശീലനം ലഭിച്ച പാലിയേറ്റീവ് മെഡിസിന്‍ ഫിസിഷ്യന്‍സ്, നഴ്‌സുമാര്‍, സൈക്കോളജിസ്റ്റുകള്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനം ഇവിടെ ലഭ്യമാകും. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും എന്‍ജിഒകളില്‍ നിന്നുള്ള സാമ്പത്തിക സഹായങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ നിന്നും വെറും 4.5 കിലോ മീറ്ററും എന്‍എച്ച് 66ല്‍ നിന്ന് 4 കിലോ മീറ്ററും മാറി സ്വര്‍ണാ നദീ തീരത്ത് ശാന്തവും സുന്ദരവുമായ 12 ഏക്കര്‍ ക്യാംപസിലാണ് മണിപ്പാല്‍ ഹോസ്പിസ് ആന്റ് റെസ്‌പൈറ്റ് സെന്റര്‍ സ്ഥിതി ചെയ്യുന്നത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു