കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയയുടെ ടീം ഐ സേഫ് ആന്റ് സുരക്ഷ രണ്ടാം സ്ഥാനവും തിരുവനന്തപുരം സെന്റ് തോമസ് പബ്ലിക്ക് സ്കൂളിന്റെ ടീം ഗെന്സിനോവ മൂന്നാം സ്ഥാനവും നേടി.
കൊച്ചി: ടൈ കേരള ടൈ യംഗ് എന്റര്പ്രണ്യൂഴ്സ് ഫൈനല്‍ മത്സരത്തില്‍ തിരുവാങ്കുളം ഭവന്‍സ് മുന്‍ഷി വിദ്യാശ്രമത്തിന്റെ ടീം സ്മാര്‍ട്ട് ഒന്നാം സ്ഥാനം നേടി. കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയയുടെ ടീം ഐ സേഫ് ആന്റ് സുരക്ഷ രണ്ടാം സ്ഥാനവും തിരുവനന്തപുരം സെന്റ് തോമസ് പബ്ലിക്ക് സ്കൂളിന്റെ ടീം ഗെന്സിനോവ മൂന്നാം സ്ഥാനവും നേടി.
കളമശ്ശേരി സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ 12 ടീമുകളാണ് പങ്കെടുത്തത്. പാര്ട്ടോപിയ, വാട്ടര്ഗാരോ, പികുസ്, കസ്റ്റമൈസ്ഡ് ടി ഷര്‍ട്ട്, ബ്രീസിഫയര്, മഷ്റൂം മാനിയ, ഗ്ലോബല്‍ ജോബ് കണക്ട്, പെഡസ്ട്രിയന്‍ ഗാര്ഡിയന്, പാപിറ റീസൈക്കിള്‍ എന്നിവയാണ് പങ്കെടുത്ത മറ്റു ടീമുകള്‍.
ഡല്‍ഹിയില്‍ നടക്കുന്ന ഗ്ലോബല്‍ മത്സരത്തില്‍ ടൈ കേരളയെ പ്രതിനിധീകരിച്ച് തിരുവാങ്കുളം ഭവന്‍സ് മുന്‍ഷി വിദ്യാശ്രമത്തിന്റെ ടീം സ്മാര്‍ട്ട് പങ്കെടുക്കും. സിദ്ധാര്‍ഥ് എസ് നായര്‍, നിരഞ്ജന മനയില്‍, വിഷ്ണുദത്തന്, ഗംഗേഷ് വി മേനോന്, ദ്യുതി അജേഷ് എന്നിവരാണ് ടീം സ്മാര്‍ട്ടിലെ അംഗങ്ങള്‍.രാവിലെ നടന്ന ചടങ്ങില്‍ ടൈ ഗ്ലോബല്‍ ചെയര്‍ വിനോദിനി സുകുമാര്‍ ഉദ്ഘാടനം ചെയ്തു. സിലബസിന് പുറത്ത് പഠനം നടത്തി മുമ്പോട്ടു പോകാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണ് യംഗ് എന്റര്പ്രണ്യൂവേഴ്സിലൂടെ ലക്ഷ്യമിടുന്നതെന്ന് വിനോദിനി സുകുമാര്‍ പറഞ്ഞു.ടൈ കേരള പ്രസിഡന്റ് ജേക്കബ് ജോയ് അധ്യക്ഷത വഹിച്ചു. ദീപക് കോര, നിമിഷ രാജു വേലായുധന് എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍. മാനെ കാന്കറാണ് പരിപാടിയുടെ സ്പോണ്സര്.