ഡബ്ല്യുസിബി ബോക്‌സിംഗ്:  യുകെയിലെ ഇടിക്കൂട്ടില്‍ കെ.എസ് വിനോദ്- അനസ് മൊഹമൂദ് മല്‍സരം മെയ് മൂന്നിന്

മൂവായിരത്തിലധികം കാണികളെ സാക്ഷിയാക്കിയായിരിക്കും മല്‍സരം നടക്കുക.
കൊച്ചി:ഡബ്ല്യുസിബി യുടെ നേതൃത്വത്തില്‍ യു.കെയിലെ ബാംബര്‍ ബ്രിഡ്ജ് ഫുട്‌ബോള്‍ ക്ലബ്ബ് സ്‌റ്റേഡിയത്തിലെ ഇടിക്കൂട്ടില്‍ ഡബ്ല്യുസിബി ഫൈറ്റ് ഓഫ് ദി ഇയര്‍ 2025 എന്ന പേരില്‍  മെയ് മൂന്നിന് നടക്കുന്ന ബോക്‌സിംഗ് മല്‍സരത്തില്‍ വേള്‍ഡ് ബോക്‌സിംഗ് കൗണ്‍സില്‍(ഡബ്ല്യു.ബി.സി) കെയര്‍ മിഡില്‍ വെയ്റ്റ് ബോക്‌സിംഗ് ചാംപ്യനും മലയാളിയുമായ  കെ.എസ് വിനോദും  ബോക്‌സിംഗ് താരമായ യു.കെ പൗരന്‍ അനസ് മൊഹമൂദും തമ്മില്‍ ഏറ്റുമുട്ടും. മൂവായിരത്തിലധികം കാണികളെ സാക്ഷിയാക്കിയായിരിക്കും മല്‍സരം നടക്കുക. കായിക മേഖലയില്‍ പിന്നോക്കം നില്‍ക്കുന്നവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന യു.കെയിലെ പ്രമുഖമായ സംഘടനയാണ് ഡബ്ല്യു.സി.ബി സംഘടിപ്പിക്കുന്ന ബോക്‌സിംഗ് മല്‍സരം യു.കെയിലെ വലിയ ബോക്‌സിംഗ് മല്‍സരങ്ങളിലൊന്നാണ്.

ഈ മല്‍സരത്തില്‍ പങ്കെടുക്കാന്‍ തന്നെ വെല്ലുവിളിച്ചിരിക്കുകയാണെന്നും വെല്ലുവിളി താന്‍ സ്വീകരിച്ചുവെന്നും കെ.എസ് വിനോദ് പറഞ്ഞു. പണത്തിനുവേണ്ടിയല്ല താന്‍ ഈ വെല്ലുവിളി സ്വീകരിച്ചിരിക്കുന്നത് മറിച്ച് കൂടുതല്‍ യുവാക്കളെ കായിക മേഖലയില്‍ കൊണ്ടുവരുന്നതിനും അതുവഴി ലോകത്തില്‍ അറിയപ്പെടുന്ന കായിക താരമായി മാറാന്‍ അവര്‍ക്ക് പ്രചോദനം നല്‍കുയെന്നാണ് താന്‍ ലക്ഷ്യമിടുന്നത്. ഡബ്ല്യുസിബിയുടെ മല്‍സരത്തില്‍ നിന്നും ലഭിക്കുന്ന തുക ഇന്ത്യയില്‍ കായികമേഖലയുടെ ഉന്നമനത്തിനും ഇതില്‍  പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്‌പോര്‍ടസ് ഉപകരണങ്ങള്‍ നല്‍കാനുമായിരിക്കും ഉപയോഗിക്കുകയെന്നും കെ.എസ് വിനോദ് പറഞ്ഞു. കേരളത്തിലെ ബോക്‌സിംഗ് മേഖലയിലേക്ക് കൂടുതല്‍ യുവതലമുറയെ അടുപ്പിക്കാന്‍ വിനോദിന്റെ മല്‍സരം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡബ്ല്യു.ബി.സി (കെയര്‍) സൗത്ത് ഇന്ത്യന്‍ അംബാസിഡര്‍ അഡ്വ. കെ.വി സാബു പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു