സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

ഏറെ നാളായി അര്‍ബുദബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഷാജി എന്‍ കരുണിന്റെ അന്ത്യം വൈകിട്ട് അഞ്ചു മണിയോടെ തിരുവനന്തപുരം വഴുതക്കാട്ടെ വസതിയില്‍ വെച്ചായിരുന്നു സംഭവിച്ചത്.
കൊച്ചി: ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ (73) അന്തരിച്ചു. ഏറെ നാളായി അര്‍ബുദബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഷാജി എന്‍ കരുണിന്റെ അന്ത്യം വൈകിട്ട് അഞ്ചു മണിയോടെ തിരുവനന്തപുരം വഴുതക്കാട്ടെ വസതിയില്‍ വെച്ചായിരുന്നു സംഭവിച്ചത്.സ്‌കൂള്‍, കോളജ് വിദ്യാഭ്യാസത്തിനു ശേഷം പൂനൈ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്ന ഷാജി എന്‍ കരുണ്‍ 1975 ല്‍ ഛായാഗ്രഹണത്തില്‍ ഡിപ്ലോമ നേടി. പിന്നീട് കുറച്ചു കാലത്തെ മദ്രാസ് ജീവിതത്തിനു ശേഷം  സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ ഫിലിം ഓഫിസറായി ജോലിയില്‍ പ്രവേശിച്ചു. ഇതിനിടയിലാണ് പ്രമുഖ സംവിധായകനായ ജി അരവിന്ദനൊപ്പം ഷാജി എന്‍ കരുണ്‍ ചേരുന്നത്. പിന്നീട് കെ.ജി ജോര്‍്ജ്ജ്, എം.ടി വാസുദേവന്‍ നായര്‍ എന്നിവരുടെ ചിത്രങ്ങള്‍ക്കും അദ്ദേഹം ക്യാമറ ചലിപ്പിച്ചു.

40 ലധികം ചിത്രങ്ങള്‍ക്ക് ഷാജി എന്‍ കരുണ്‍ ക്യാമറ ചലിപ്പിച്ചിരുന്നു.കാഞ്ചന സീത, എസ്താപ്പാന്‍, തമ്പ്, കുമ്മാട്ടി, പോക്കുവെയില്‍, ചിംദംബരം, ഒരിടത്ത് തുടങ്ങിയവാണ് അദ്ദേഹം കാമറ ചലിപ്പിച്ച പ്രധാന ചിത്രങ്ങള്‍.1988 ല്‍ പിറവിയാണ് അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രം.  ഇതിന് കാന്‍ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ കാമറ പ്രത്യേക പുരസ്‌ക്കാരം ലഭിച്ചിരുന്നു. 94 ല്‍ ചെയ്ത സ്വം എന്ന ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മല്‍സര വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 99 ല്‍ മോഹന്‍ലാലിനെ നായകനാക്കി ചെയത് വാനപ്രസ്ഥം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു. 2009 ല്‍ മമ്മൂട്ടിയെ നായകനാക്കി കുട്ടിസ്രാങ്ക് എന്ന ചിത്രവും ചെയ്തിരുന്നു.  നിരവധി ലഘുചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ഥാന, ദേശീയ അവാര്‍ഡ്, ജെ.സി ഡാനിയേല്‍ പുരസ്‌ക്കാരം  അടക്കം നിരവധി അവാര്‍ഡുകളും ഷാജി എന്‍ കരുണിനെ തേടിയെത്തിയിരുന്നു. കേരള ചലച്ചിത്ര അക്കാദമി,ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള എന്നിവയുടെ അധ്യക്ഷനായും ഷാജി എന്‍ കരുണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു