രാജ്യത്തെ പുതിയ തലമുറയുടെ ഗെയിമിംഗ് ഐക്കണുകളെ കണ്ടെത്താനും വളര്‍ത്താനും ലക്ഷ്യമിടുന്നതാണ് ഈ പ്രധാന സംരംഭം.
കൊല്‍ക്കത്ത: ക്രാഫ്റ്റണ്‍ ഇന്ത്യ ഇ-സ്പോര്‍ട്സ് ബിജിഎംഐ റൈസിംഗ് സ്റ്റാര്‍സ് 2025 പ്രോഗ്രാമിന്റെ ആദ്യ സംഘത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്തെ പുതിയ തലമുറയുടെ ഗെയിമിംഗ് ഐക്കണുകളെ കണ്ടെത്താനും വളര്‍ത്താനും ലക്ഷ്യമിടുന്നതാണ് ഈ പ്രധാന സംരംഭം. ഇന്ത്യയിലെ മത്സരഗെയിമുകളുടെ ഏറ്റവും വലിയ വേദികളിലൊന്നായ കൊല്‍ക്കത്തയിലെ ബിജിഐഎസ് ഗ്രാന്‍ഡ് ലാന് ഫൈനല്‍സ് 2025ന്റെ ഉദ്ഘാടനദിവസത്തിലാണ് പ്രഖ്യാപനം നടന്നത്. രാജ്യത്തെ മികച്ച 16 ടീമുകള്‍ ?3.2 കോടി എന്ന ഭീമമായ സമ്മാനത്തുകയ്ക്കായി പോരാടുകയാണ്