ക്‌ളൈമറ്റ് സേഫ് പദ്ധതി അവതരിപ്പിച്ച് ബജാജ് അലയന്‍സ്

കാലാവസ്ഥയുമായി ബന്ധപ്പെട്ട അപകട സാധ്യതകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനം സാരമായി ബാധിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് സാമ്പത്തിക സംരക്ഷണം നല്‍കുന്നതിനാണ് ഈ പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ ഡോ.തപന്‍ സിംഗല്‍ അറിയിച്ചു.
കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്, നൂതന പാരാമെട്രിക് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നമായ ക്ലൈമറ്റ് സേഫ് അവതരിപ്പിച്ചു. കാലാവസ്ഥയുമായി ബന്ധപ്പെട്ട അപകട സാധ്യതകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനം സാരമായി ബാധിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് സാമ്പത്തിക സംരക്ഷണം നല്‍കുന്നതിനാണ് ഈ പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ ഡോ.തപന്‍ സിംഗല്‍ അറിയിച്ചു.

 കടുത്ത ചൂട്, ശീത തരംഗങ്ങള്‍, മഴക്കെടുതി എന്നിവ ഉള്‍പ്പെടെ കാലാവസ്ഥയുമായി ബന്ധപ്പെട്ട അപകടങ്ങള്‍ കാരണം വരുമാന നഷ്ടം അല്ലെങ്കില്‍ വര്‍ധിച്ച ചെലവുകള്‍ നേരിടുന്ന റീട്ടെയില്‍ ഉപഭോക്താക്കള്‍, ഓട്ടോ/ടാക്‌സി ഡ്രൈവര്‍മാര്‍, റീട്ടെയില്‍ ഷോപ്പ് ഉടമകള്‍, ഡെലിവറി ഏജന്റുമാര്‍, ഹോം സര്‍വീസ് പ്രൊഫഷണലുകള്‍, ഗിഗ് തൊഴിലാളികള്‍, വീടുകളിലെ താമസക്കാര്‍, വിവിധ ഇവന്റുകളില്‍ പങ്കെടുക്കുന്നവര്‍ തുടങ്ങിയവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പ്രത്യേകം തയ്യാറാക്കിയ ആദ്യത്തെ ക്ലൈമറ്റ് റിസ്‌ക് ഇന്‍ഷുറന്‍സാണിത്. ഉയര്‍ന്ന വൈദ്യുതി ഉപയോഗം, അപ്രതീക്ഷിത യാത്രാ ചെലവുകള്‍, പ്രതികൂല കാലാവസ്ഥ മൂലം വില്‍പ്പനയിലുണ്ടാവുന്ന കുറവ്, വെള്ളപ്പൊക്കം മൂലമുള്ള വിതരണ ശൃംഖലയിലെ കാലതാമസം, നീണ്ടുനില്‍ക്കുന്ന മഴ മൂലമുണ്ടാകുന്ന ചോര്‍ച്ച, അമിതമായ മഴ മൂലമുണ്ടാകുന്ന അപകടങ്ങള്‍, പ്രതികൂല കാലാവസ്ഥ കാരണം ദിവസ വേതന തൊഴിലാളികള്‍ക്കുള്ള വരുമാനം നഷ്ടപ്പെടല്‍, വീട്ടുപകരണങ്ങള്‍ക്ക് സംഭവിക്കുന്ന കേടുപാടുകള്‍, പ്രതികൂല കാലാവസ്ഥ മൂലമുള്ള ഇവന്റ് റദ്ദാക്കല്‍ എന്നിവ മൂലം ഉണ്ടാവുന്ന വര്‍ധിച്ച ജീവിത ചെലവുകള്‍ക്ക് ക്ലൈമറ്റ് സേഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഉപഭോക്താക്കള്‍ക്ക് ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന്റെ വെബ്‌സൈറ്റ്, കെയറിങ്‌ലി യുവേര്‍സ് മൊബൈല്‍ ആപ്പ്, അവരുടെ മറ്റ് വിതരണ ചാനലുകള്‍ എന്നിവയില്‍ നിന്ന് ക്ലൈമറ്റ് റിസ്‌ക് പരിരക്ഷ വാങ്ങാമെന്നും ഡോ.തപന്‍ സിംഗല്‍ അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു