അക്ഷയ തൃതീയ ഓഫറുകളുമായി മുത്തൂറ്റ് റോയല്‍ ഗോള്‍ഡ്

എല്ലാ സ്വര്‍ണ്ണ ഉല്‍പ്പന്നങ്ങള്‍ക്കും പരിമിത കാലത്തേക്ക് 2 ശതമാനം കിഴിവും ലഭിക്കുമെന്ന് മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് പ്രമോട്ടര്‍ ആര്‍ലിന്‍ മാത്യൂ മുത്തൂറ്റ് പറഞ്ഞു.
കൊച്ചി: മുത്തൂറ്റ് എം മാത്യു ഗ്രൂപ്പിന്റെ കമ്പനികളിലൊന്നായ മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് പ്രത്യേക അക്ഷയ തൃതീയ ഓഫറുകള്‍ പ്രഖ്യാപിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് 999 പരിശുദ്ധിയുള്ള 24 കാരറ്റ്  സ്വര്‍ണ്ണ നാണയങ്ങള്‍, ബിഐഎസ് ഹാള്‍മാര്‍ക്കുള്ള 916 പരിശുദ്ധിയുള്ള 22 കാരറ്റ്  സ്വര്‍ണ്ണാഭരണങ്ങള്‍, ആകര്‍ഷകമായ വെള്ളി ആഭരണങ്ങള്‍ എന്നിവ എറണാകുളം കലൂരിലെ റോയല്‍ ടവറില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് ഹെഡ് ഓഫീസില്‍ നിന്നും വാങ്ങാവുന്നതാണ്. ഇന്ത്യയിലുടനീളം ഡെലിവറിയുമുണ്ട്. എല്ലാ സ്വര്‍ണ്ണ ഉല്‍പ്പന്നങ്ങള്‍ക്കും പരിമിത കാലത്തേക്ക് 2 ശതമാനം കിഴിവും ലഭിക്കുമെന്ന് മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് പ്രമോട്ടര്‍ ആര്‍ലിന്‍ മാത്യൂ മുത്തൂറ്റ് പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട ആഭരണങ്ങള്‍ മുന്‍കൂട്ടി തിരഞ്ഞെടുക്കാനായി  അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കൂടാതെ മുത്തൂറ്റ് റോയല്‍ ഗോള്‍ഡിന്റെ ജനകീയമായ കനകവര്‍ഷ സ്വര്‍ണ്ണ നിക്ഷേപ പദ്ധതികളിലൂടെ 3 മാസം, 6 മാസം, 11 മാസം 20 ദിവസം കാലാവധികളില്‍ ആകര്‍ഷകമായ ബോണസും ലഭിക്കും. ഇതിലൂടെ വിവിധ വിഭാഗങ്ങളിലെ  ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ കൂടുതല്‍ ചിട്ടയായതും കുറഞ്ഞ വിലയിലും സ്വന്തമാക്കാന്‍ കഴിയും. പ്രതിമാസ നിക്ഷേപ പദ്ധതികള്‍ 1,000 രൂപ മുതല്‍ ആരംഭിക്കുന്നു. ഇത് ഉപഭോക്താക്കള്‍ക്ക്  അക്ഷയ തൃതീയയുടെ സാംസ്‌കാരിക പ്രാധാന്യം ഉള്‍ക്കൊള്ളുന്നതോടൊപ്പം അവരുടെ സ്വര്‍ണ്ണ നിക്ഷേപങ്ങള്‍ എളുപ്പത്തില്‍ വളര്‍ത്താനും സഹായിക്കുന്നുവെന്നും ആര്‍ലിന്‍ മാത്യൂ മുത്തൂറ്റ് പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു