അമൃത ആശുപത്രിയിലെ പി.എച്ച്.ഡി ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ബഹുമതി

ലിവര്‍ രോഗങ്ങളില്‍ തീവ്ര പരിചരണവും അണുബാധയും വിഷയമാക്കി ന്യൂ ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസ് (ILBS) സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഗൗരിപ്രിയ നായരും, ആരതി വേണുവും യഥാക്രമം ആദ്യത്തെയും മൂന്നാമത്തേയും സ്ഥാനങ്ങള്‍ സ്വന്തമാക്കിയത്.
കൊച്ചി : അമൃത ആശുപത്രിയിലെ ഹെപറ്റോളജി വിഭാഗത്തിലെ രണ്ട് പി.എച്ച്.ഡി. ഗവേഷക വിദ്യാര്‍ത്ഥികള്‍  6ാമത് നാഷണല്‍ ക്രിട്ടിക്കല്‍ കെയര്‍ ആന്‍ഡ് നാഷണല്‍ ക്രിട്ടിക്കല്‍ കെയര്‍ ആന്‍ഡ് ഇന്‍ഫക്ഷന്‍സ് ഇന്‍ ലിവര്‍ ഡിസീസസ്  കോണ്‍ഫറന്‍സില്‍ (CCILBS 2025) മികച്ച പ്രകടനം കാഴ്ചവെച്ചു. ലിവര്‍ രോഗങ്ങളില്‍ തീവ്ര പരിചരണവും അണുബാധയും വിഷയമാക്കി ന്യൂ ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസ് (ILBS) സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഗൗരിപ്രിയ നായരും, ആരതി വേണുവും യഥാക്രമം ആദ്യത്തെയും മൂന്നാമത്തേയും സ്ഥാനങ്ങള്‍ സ്വന്തമാക്കിയത്.
ഇവരുടെ ഗവേഷണ പ്രബന്ധങ്ങള്‍ ഡോ. അരുണ്‍  കെ. വല്‍സന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ചു. ഡോ. സുധീന്ദ്രന്‍ എസ്, ഡോ. പ്രിയ നായര്‍, ഡോ. സുബൈര്‍ മുഹമ്മദ്, ഡോ. രജത് എന്നിവരും മറ്റു മാര്‍ഗനിര്‍ദേശകരായി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു