വര്‍മ്മ ഹോംസ് വൈസ് പ്രസിഡന്റ് ആരതി വര്‍മ്മ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു .
കൊച്ചി: കേരളത്തിലെ പ്രമുഖ ബില്‍ഡറായ വര്‍മ്മ ഹോംസിന്റെ 25ാമത് പ്രൊജക്ട് ക്യൂന്‍സ് ഗേറ്റ്‌വേ ബൈ വര്‍മ്മയുടെ ശിലാസ്ഥാപനം ഇടപ്പള്ളിക്ക് സമീപം ചേരാനെല്ലൂര്‍ ജംഗ്ഷനിലെ പ്രൊജക്ട് സൈറ്റില്‍ നടന്നു. വര്‍മ്മ ഹോംസ് വൈസ് പ്രസിഡന്റ് ആരതി വര്‍മ്മ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു . വര്‍മ്മ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ്മ, വൈസ് പ്രസിഡന്റ് വൈശാഖ് വര്‍മ്മ, സെയില്‍സ് ജി എം സുനില്‍ ദാസ്, മാര്‍ക്കറ്റിംഗ് ആന്റ് കസ്റ്റമര്‍ കെയര്‍ ജി എം സുരേഷ് ടി എസ്, കസ്റ്റമര്‍ കെയര്‍ മാനേജര്‍ ലക്ഷ്മി ജെ, ഫിനാന്‍സ് ആന്റ് എച്ച് ആര്‍ സീനിയര്‍ മാനേജര്‍ ജിതേഷ് കെ എസ്, പര്‍ച്ചേസ് സീനിയര്‍ മാനേജര്‍ രേഖ പ്രമോദ്, പബ്ലിക്ക് റിലേഷന്‍സ് മാനേജര്‍ ശ്യാം കുമാര്‍ പി എസ്, ജോയിന്റ് വെഞ്ചര്‍ പാര്‍ട്ണര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങില്‍ പങ്കെടുത്തു.