എപിക്യൂര്‍  ഇന്നൊവേറ്റീവ് എല്‍.എല്‍.പി മികച്ച ഫിഷറീസ് സ്റ്റാര്‍ട്ടപ്പ് 

സിഫ്റ്റിന്റെ   സാങ്കേതിക  പിന്തുണയോടെ 2022ല്‍ സ്ഥാപിതമായ ഫുഡ് പ്രോസസ്സിംഗ് കമ്പനിയായ  എപിക്യൂര്‍  ഇന്നൊവേറ്റീവ് എല്‍.എല്‍.പി സമുദ്രോത്പന്ന വ്യവസായത്തില്‍ പുതിയ മാനദണ്ഡങ്ങള്‍  സൃഷ്ടിക്കുന്നു
കൊച്ചി:   2025  ലെ കോസ്റ്റല്‍ സ്‌റ്റേറ്റ്‌സ് ഫിഷറീസ് മീറ്റില്‍  മികച്ച ഫിഷറീസ് സ്റ്റാര്‍ട്ടപ്പായി  ഐ സി എ ആര്‍ സിഫ്റ്റിലെ  അഗ്രിബിസിനസ് ഇന്‍കുബേഷന്‍ സെന്ററില്‍ നിന്നുള്ള  സംരഭമായ എപിക്യൂര്‍   ഇന്നൊവേറ്റീവ് എല്‍.എല്‍.പി (Epicure Innovative LLP ) തിരഞ്ഞെടുത്തു.സിഫ്റ്റിന്റെ   സാങ്കേതിക  പിന്തുണയോടെ 2022ല്‍ സ്ഥാപിതമായ ഫുഡ് പ്രോസസ്സിംഗ് കമ്പനിയായ  എപിക്യൂര്‍  ഇന്നൊവേറ്റീവ് എല്‍.എല്‍.പി സമുദ്രോത്പന്ന വ്യവസായത്തില്‍ പുതിയ മാനദണ്ഡങ്ങള്‍  സൃഷ്ടിക്കുന്നു. ഇന്ത്യന്‍, ആഗോള വിപണികളിലേക്ക് ശുചിത്വമുള്ളതും പാകം ചെയ്യാന്‍ തയ്യാറായതുമായ സമുദ്രവിഭവങ്ങള്‍ എപിക്യൂര്‍ ഇന്നൊവേറ്റീവ് എല്‍എല്‍പി വിതരണം ചെയ്യുന്നുണ്ട്.സിഫ്റ്റിന്റെ സാങ്കേതിക മാര്‍ഗ്ഗനിര്‍ദ്ദേശത്തോടെ, രാജ്യത്തിലെ   ആദ്യത്തെ   വാക്വം സ്‌കിന്‍ പാക്കേജിംഗ് (VSP) സാങ്കേതികവിദ്യ എപിക്യൂര്‍ അവതരിപ്പിച്ചു.

ലീക്കില്ലാത്തതും അണുമുക്തവുമായ പാക്കേജിംഗും, ദീര്‍ഘകാല സംഭരണശേഷിയും, കയറ്റുമതി നിലവാരമുള്ള ഗുണമേന്മയും,  100% കെമിക്കല്‍ രഹിതവും    വില്‍പ്പനയ്ക്ക് അനുയോജ്യമായ അവതരണവുമാണ്  വി.എസ്.പി സാങ്കേതികവിദ്യ ഉറപ്പാക്കുന്നത്. കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച എപിക്യൂര്‍   തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്ക് അതിവേഗം വ്യാപിച്ചു.  സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്, ബ്ലിങ്കിറ്റ്   തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍   എപിക്യൂറിന്റെ    ഉല്‍പ്പന്നങ്ങള്‍  ലഭ്യമാണ്.കേന്ദ്രമന്ത്രി  രാജീവ് രഞ്ജന്‍ സിംഗ്,  ജോര്‍ജ്ജ് കുര്യന്‍,  പ്രൊഫ. എസ്.പി. സിംഗ് ബാഗേല്‍, നിതേഷ് നീലം നാരായണ്‍ റാണെ തുടങ്ങിയവര്‍  മുംബൈയില്‍ നടന്ന  കോസ്റ്റല്‍ സ്‌റ്റേറ്റ്‌സ് ഫിഷറീസ് മീറ്റില്‍  പങ്കെടുത്തു. പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന  (പിഎംഎംഎസ്‌വൈ) പ്രകാരം ഏഴ് തീരദേശ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 255 കോടിയിലധികം വിലമതിക്കുന്ന പദ്ധതികള്‍ക്ക്  ചടങ്ങില്‍ തറക്കല്ലിട്ടു. പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജനയുടെ ആഭിമുഖ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍  സംഘടിപ്പിച്ച  ഈ പരിപാടിയില്‍  എല്ലാ തീരദേശ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു