പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് ആയുഷ് െ്രെപമറി ഹെല്‍ത്ത് സെന്ററിലെ (ഹോമിയോപ്പതി) മെഡിക്കല്‍ ഓഫീസറാണ് ഡോ:അയിഷ.
പാലക്കാട്: ഇന്ത്യന്‍ ഹോമിയോപ്പതിക്ക് മെഡിക്കല്‍ അസോസിയേഷന് പാലക്കാട് സംഘടിപ്പിച്ച ‘പീഡിയാകോണ്’ 2025 ദേശീയ ശാസ്ത്ര സെമിനാറില്‍ റിസര്‍ച്ച് പേപ്പര്‍ അവതരണത്തില്‍ ഡോ. ഇ.കെ അയിഷ ഒന്നാം സ്ഥാനം നേടി. ഹോമിയോപ്പതി വിദഗ്ധന്‍ ഡോക്ടര്‍ സപ്തര്‍ഷി ബാനര്‍ജിയില്‍ നിന്നും ഇ.കെ അയിഷ അവാര്‍ഡ് ഏറ്റുവാങ്ങി. പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് ആയുഷ് െ്രെപമറി ഹെല്‍ത്ത് സെന്ററിലെ (ഹോമിയോപ്പതി) മെഡിക്കല്‍ ഓഫീസറാണ് ഡോ:അയിഷ.
2024-25 വര്‍ഷത്തെ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതിയുടെ ക്വാളിറ്റി എം.ഡി. ഡിസര്ട്ടേഷന് സ്കോളര്‍ഷിപ്പ് അവാര്‍ഡ് ജേതാവുമാണ്. കൊളപ്പുറം പാറയില്‍ ഇരുകുളങ്ങര മുഹമ്മദിന്റെയും ഖദീജയുടെയും മകളാണ്. ഭര്‍ത്താവ് ടി. ഫസലു റഹ്മാന് മറ്റത്തൂര്‍, (അധ്യാപകന് മലബാര്‍ കോളേജ് വേങ്ങര). മക്കള്‍ ആഹില്‍ റഹ്മാന്, അഷ്മിന് സാറ