രശ്മിക മന്ദാന ക്രോക്‌സ് ആഗോള അംബാസഡര്‍ 

രശ്മിക ക്രോക്‌സിന്റെ 360ഡിഗ്രി കാമ്പെയ്ന്‍ ഡിജിറ്റല്‍, സോഷ്യല്‍, റീട്ടെയില്‍, എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് അനുഭവങ്ങള്‍ എന്നിവയുടെ ഭാഗമാകും
കൊച്ചി: പ്രമുഖ പാദരക്ഷാ ബ്രാന്‍ഡായ ക്രോക്‌സിന്റെ ആഗോള അംബാസിഡറായി സിനിമാതാരം രശ്മിക മന്ദാനയെ തിരഞ്ഞെടുത്തു. ഇതോടെ രശ്മിക ക്രോക്‌സിന്റെ 360ഡിഗ്രി കാമ്പെയ്ന്‍ ഡിജിറ്റല്‍, സോഷ്യല്‍, റീട്ടെയില്‍, എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് അനുഭവങ്ങള്‍ എന്നിവയുടെ ഭാഗമാകും കൂടാതെ, ബേ ക്ലോഗ് പോലുള്ള നവീനമായ സിലൗട്ടുകള്‍, മിസ്റ്റിക് പര്‍പ്പിള്‍, ഡെയ്‌ലിലി തുടങ്ങിയ ക്ലാസിക്കുകളിലും ക്രഷുകളിലും  പുതിയ വര്‍ണ്ണാഭമായ ലുക്കുകള്‍ എന്നിവയും കമ്പനി അവതരിപ്പിക്കും. ഇന്ത്യയിലുടനീളമുള്ള തിരഞ്ഞെടുത്ത ക്രോക്‌സ് സ്‌റ്റോറുകളിലോ crocs.in, മന്ത്ര എന്നിവയിലൂടെ ഓണ്‍ലൈനായോ പുതിയ സ്‌റ്റൈലുകള്‍ ഇപ്പോള്‍ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു.ഇന്ത്യയിലുടനീളം രശ്മികയ്ക്കുള്ള പ്രശസ്തിയും സ്വീകാര്യതയുമാണ് അവരെ അംബാസിഡറായി തിരഞ്ഞെടുക്കുന്നതിന് കാരണമായതെന്ന് ക്രോക്‌സ് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിംഗ് മേധാവി യാന്‍ ലെ ബോസെക് പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു