കേന്ദ്രസര്‍ക്കാരിന്റെ എംഎസ്എംഇ പദ്ധതികളുടെ വിവരങ്ങളടങ്ങിയ ഹാന്‍ഡ് ബുക്കിന്റ പ്രകാശനം പി.വി ശ്രീനിജന് എംഎല്‍എ നിര്‍വ്വഹിച്ചു.
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുളള നാല് മന്ത്രാലയങ്ങളുടെയും, 20 വിദേശ എംബസികളുടെയും പങ്കാളിത്തത്തോടെ നാഷണല്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് കൗണ്‍സില്‍ കമ്മിറ്റി (എന്‍.ഐ.ഡി.സി.സി) കേരളത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് എക്സിബിഷന് ‘ ഇന്‍ഡെക്സ് 2025 ‘ അങ്കമാലി അഡ്ലക്സ് കണ്വെന്ഷന് സെന്ററില്‍ നടന്നു വരുന്ന എക്ബിഷന്‍ ഇതിനോടകം തന്നെ വലിയ ശ്രദ്ധയാണ് നേടിയിരിക്കുന്നത്. എക്സിബിഷന്റെ ഭാഗമായി നടന്ന ചടങ്ങില്‍ കേന്ദ്രസര്‍ക്കാരിന്റെ എംഎസ്എംഇ പദ്ധതികളുടെ വിവരങ്ങളടങ്ങിയ ഹാന്‍ഡ് ബുക്കിന്റ പ്രകാശനം പി.വി ശ്രീനിജന് എംഎല്‍എ നിര്‍വ്വഹിച്ചു. എംഎസ്എംഇപദ്ധതികളുടെ നടത്തിപ്പിന്പൂര്ണ്ണ പിന്തുണയുണ്ടാകുമെന്ന് വി.പി ശ്രീനിജന് പറഞ്ഞു.ജനറല്‍ അഫയേഴ്സ് ഡയറക്ടര്‍ ഉണ്ണികൃഷ്ണന് നായര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ വിശാല്‍ ശര്‍മ്മ, എന്‍ ഐ ഡി സി സി വൈസ് ചെയര്‍പേഴ്സണ്‍ ഗൗരി വത്സ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.