തങ്ങള്‍ എങ്ങനെ സേവനങ്ങള്‍ നല്‍കുന്നു എന്നതിന്റേയും വളരുന്നു എന്നതിന്റേയും ഉദാഹരണം കൂടിയാണ് ഇഎസ്ജി രംഗത്തെ നേട്ടങ്ങളെന്ന് മുത്തൂറ്റ് മൈക്രോഫിന്‍ സിഇഒ സദാഫ് സയീദ് പറഞ്ഞു
കൊച്ചി: മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് ശ്രദ്ധേയമായ 72.2 എന്ന ഇഎസ്ജി സ്‌കോര്‍ നേടി. അതിനുപുറമെ സെബി ലൈസന്‍സുള്ള ഇഎസ്ജി റേറ്റിങ് പ്രൊവൈഡര്‍ കെയര്‍ ഇഎസ്ജി റേറ്റിങ്‌സ് ലിമിറ്റഡിന്റെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് കെയര്‍എഡ്ജ്ഇഎസ്ജി 1 റേറ്റിങും കരസ്ഥമാക്കി. തങ്ങള്‍ എങ്ങനെ സേവനങ്ങള്‍ നല്‍കുന്നു എന്നതിന്റേയും വളരുന്നു എന്നതിന്റേയും ഉദാഹരണം കൂടിയാണ് ഇഎസ്ജി രംഗത്തെ നേട്ടങ്ങളെന്ന് മുത്തൂറ്റ് മൈക്രോഫിന്‍ സിഇഒ സദാഫ് സയീദ് പറഞ്ഞു. സമൂഹങ്ങളെ ശാക്തീകരിക്കാനും മികച്ച സംവിധാനങ്ങള്‍ കെട്ടിപ്പടുക്കാനും തങ്ങളുടെ വളര്‍ച്ച ജീവിതങ്ങള്‍ മികച്ച രീതിയില്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു എന്ന് ഉറപ്പു വരുത്താനുള്ള പ്രതിബദ്ധത തുടങ്ങിയവ കൂടിയാണ് ഇഎസ്ജി റേറ്റിങിലൂടെ കാണുന്നത്. പരിസ്ഥിതി, സമൂഹങ്ങളുടെ വളര്‍ച്ച, ശക്തമായ ധാര്‍മികത തുടങ്ങിയവയെ സ്ഥാപനം ഉയര്‍ത്തിക്കാട്ടുമ്പോള്‍ ദീര്‍ഘകാലത്തേക്കുള്ളപ്രവര്‍ത്തന വിജയത്തിനും സുസ്ഥിര വളര്‍ച്ചയ്ക്കും കൂടിയുള്ള അടിത്തറ കൂടിയാണ് ഇടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.