ഫാബ് ഗ്രാബ് ഫെസ്റ്റുമായി സാംസങ്ങ്

ഗാലക്‌സി എസ് സീരീസ്, സെഡ് സീരീസ്, എ സീരീസ് സ്മാര്‍ട്ട്‌ഫോണുകളുടെ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് 41% വരെ കിഴിവ്.ടാബ്‌ലെറ്റുകള്‍, ആക്‌സസറികള്‍, വെയറബിള്‍സ് എന്നിവയുടെ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് 65% വരെ കിഴിവ്.തെരഞ്ഞെടുത്ത റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍ എന്നിവയില്‍ 43% വരെയും വിന്‍ഡ്ഫ്രീ™ എസികളില്‍ 58% വരെയും കിഴിവ്നിയോ ക്യുഎല്‍ഇഡി 8കെ, നിയോ ക്യുഎല്‍ഇഡി, ഒഎല്‍ഇഡി, ക്യുഎല്‍ഇഡി, ദി ഫ്രെയിം, ക്രിസ്റ്റല്‍ 4കെ യുഎച്ച്ഡി തുടങ്ങിയ ടെലിവിഷന്‍ മോഡലുകള്‍ക്ക് 48% വരെ കിഴിവ്
കൊച്ചി: തങ്ങളുടെ ബ്ലോക്ക്ബസ്റ്റര്‍ വില്‍പ്പനയായ ഫാബ് ഗ്രാബ് ഫെസ്റ്റുമായി സാംസങ്. മെയ് 1 മുതല്‍ ആരംഭിക്കുന്ന ഷോപ്പിംഗ് ആഘോഷം സാംസങ്.കോം, സാംസങ് ഷോപ്പ് ആപ്പ്, സാംസങ് എക്‌സ്‌ക്ലൂസീവ് സ്‌റ്റോറുകള്‍ എന്നിവയില്‍ മാത്രമായി ലഭ്യമായ സാംസങ്ങിന്റെ അത്യാധുനിക ഉല്‍പ്പന്നങ്ങളുടെ വിശാലമായ ശ്രേണികള്‍ക്ക് അതിശയിപ്പിക്കുന്നതും പരിമിതകാലത്തേക്കുള്ളതുമായ ഡീലുകള്‍ നല്‍കുന്നുവെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
സാംസങ് ഗാലക്‌സി എസ്, ഗാലക്‌സി സെഡ്, ഗാലക്‌സി എ സ്മാര്‍ട്ട്‌ഫോണ്‍ പരമ്പരകളുടെ തെരഞ്ഞെടുത്ത മോഡലുകളില്‍ ഉപഭോക്താക്കള്‍ക്ക് 41% വരെ ഫെസ്റ്റില്‍ കിഴിവ് ലഭിക്കും.  തെരഞ്ഞെടുത്ത ഗാലക്‌സി ടാബ്‌ലെറ്റുകള്‍, ആക്‌സസറികള്‍, വെയറബിളുകള്‍ എന്നിവ 50% വരെ കിഴിവില്‍ ലഭ്യമാകും.  തെരഞ്ഞെടുത്ത ഗാലക്‌സി ബുക്ക്5, ബുക്ക്4 ലാപ്‌ടോപ്പുകളില്‍ 35% വരെ കിഴിവ് നേടാനും ഗാലക്‌സി എഐ ഉപയോഗിച്ച് അവരുടെ വര്‍ക്ക്ഫ്‌ളോ മെച്ചപ്പെടുത്താനും കഴിയും.പുതിയ ഗാലക്‌സി ടാബ് എസ്10എഫ്ഇ സീരീസ് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 2999 രൂപ വിലയുള്ള കേബിള്‍ ഇല്ലാത്ത 45ഡബ്ല്യു ചാര്‍ജര്‍ സൗജന്യമായി ലഭിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു