ബന്ധന്‍ എഎംസി ഗിഫ്റ്റ് സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കുടുംബ ഓഫീസുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ്, സ്ഥാപന നിക്ഷേപകര്‍, പെന്‍ഷന്‍ ഫണ്ടുകള്‍, എന്‍ഡോവ്‌മെന്റ് ഫണ്ടുകള്‍, പ്രവാസി ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇപ്പോള്‍ ഇക്വിറ്റി അധിഷ്ഠിത ബന്ധന്‍ ഇന്ത്യ ലാര്‍ജ് ആന്‍ഡ് മിഡ്ക്യാപ് ഫണ്ടിലോ ബന്ധന്‍ ഇന്ത്യ സ്‌മോള്‍ ക്യാപ് ഫണ്ടിലോ നിക്ഷേപിക്കാമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
കൊച്ചി: ഇരുപത് ബില്യണ്‍ യുഎസ് ഡോളര്‍ ആസ്തിയുള്ള ബന്ധന്‍ എഎംസി ലിമിറ്റഡ് ഐഎഫ്എസ്സി ബ്രാഞ്ച് വഴി ഗിഫ്റ്റ് സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുടുംബ ഓഫീസുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ്, സ്ഥാപന നിക്ഷേപകര്‍, പെന്‍ഷന്‍ ഫണ്ടുകള്‍, എന്‍ഡോവ്‌മെന്റ് ഫണ്ടുകള്‍, പ്രവാസി ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇപ്പോള്‍ ഇക്വിറ്റി അധിഷ്ഠിത ബന്ധന്‍ ഇന്ത്യ ലാര്‍ജ് ആന്‍ഡ് മിഡ്ക്യാപ് ഫണ്ടിലോ ബന്ധന്‍ ഇന്ത്യ സ്‌മോള്‍ ക്യാപ് ഫണ്ടിലോ നിക്ഷേപിക്കാമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

സുരക്ഷിതവും ഉയര്‍ന്ന നിലവാരമുള്ളതുമായ സ്ഥിര വരുമാന ഫണ്ട് തേടുന്ന നിക്ഷേപകര്‍ക്ക് ബന്ധന്‍ ഇന്ത്യ ഗവണ്‍മെന്റ് സെക്യൂരിറ്റീസ് ഫണ്ടില്‍ നിക്ഷേപിക്കാന്‍ തിരഞ്ഞെടുക്കാം. നികുതി കാര്യക്ഷമമായ നിക്ഷേപ മാര്‍ഗം തേടുന്ന നിക്ഷേപകര്‍ക്ക് മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഫണ്ടുകളില്‍ നിക്ഷേപിക്കാനുള്ള അവസരവും ഈ ഫണ്ടുകള്‍ നല്‍കുന്നു.ബന്ധന്‍ ഇന്ത്യ ലാര്‍ജ് ആന്‍ഡ് മിഡ്ക്യാപ് ഫണ്ട് ഒരു ഫീഡര്‍ ഫണ്ടാണ്. 2023 ജനുവരി 28 ന് ആരംഭിച്ച ഈ ഫണ്ടും ബന്ധന്‍ ഇന്ത്യ സ്‌മോള്‍ ക്യാപ് ഫണ്ടും ബന്ധന്‍ എഎംസിയുടെ ഇക്വിറ്റി മേധാവി മനീഷ് ഗുന്‍വാനി കൈകാര്യം ചെയ്യുന്നു. ബന്ധന്‍ ഇന്ത്യ ഗവണ്‍മെന്റ് സെക്യൂരിറ്റീസ് ഫണ്ട് ബന്ധന്‍ എഎംസി സ്ഥിര വരുമാന വിഭാഗം മേധാവി സുയാഷ് ചൗധരിയാണ് ഇത് കൈകാര്യം ചെയ്യുന്നതെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു