എറണാകുളം പ്രസ് ക്ലബ്  പ്രഥമ  മീഡിയ കലോത്സവം  മെയ് 10 ന്

രാവിലെ എട്ടുമണി മുതല്‍ ഒന്‍പത് വരെയാണ് രജിസ്‌ട്രേഷന്‍. 9.15 ന് ചലച്ചിത്ര താരം ഹരിശ്രീ അശോകന്‍ കലോത്സവം  ഉദ്ഘാടനം ചെയ്യുമെന്ന്  എറണാകുളം പ്രസ് ക്ലബ്ബ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കൊച്ചി: എറണാകുളം പ്രസ് ക്ലബ്  സംഘടിപ്പിക്കുന്ന പ്രഥമ മീഡിയ കലോത്സവം മെയ് 10 ന് ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടക്കും. രാവിലെ എട്ടുമണി മുതല്‍ ഒന്‍പത് വരെയാണ് രജിസ്‌ട്രേഷന്‍. 9.15 ന് ചലച്ചിത്ര താരം ഹരിശ്രീ അശോകന്‍ കലോത്സവം  ഉദ്ഘാടനം ചെയ്യുമെന്ന്  എറണാകുളം പ്രസ് ക്ലബ്ബ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  പ്രധാന വേദിയില്‍ പ്രസ് ക്ലബ് അംഗങ്ങളുടെ കവിതാ പരായാണത്തോടെയാകും മത്സരം ആരംഭിക്കുക.  കുടുംബാംഗങ്ങളും മത്സരത്തില്‍ പങ്കെടുക്കും.
 അംഗങ്ങള്‍ക്കും പങ്കാളികള്‍ക്കുമായി  ലളിതഗാനം, സിനിമാഗാനം,കവിത പാരായണം, മാപ്പിളപാട്ട് ,  ക്യാച് വേഡ് റൈറ്റിംഗ്, സോപോട്ട് ഡാന്‍സ് എന്നീ ഇനങ്ങളിലാണ് മത്സരം.

ലളിതഗാനം, സിനിമാഗാന മത്സരങ്ങള്‍ പുരുഷ  വനിതാ വിഭാഗം തിരിച്ചാണ് നടത്തുക. മറ്റിനങ്ങളില്‍ ഒരു വിഭാഗത്തില്‍ മാത്രമാകും മത്സരം. കുട്ടികളെ നാല് വിഭാഗമായി തിരിച്ചാണ് മത്സരം. നേഴ്‌സറി പാട്ട്, കവിത പാരായണം, ലളിതഗാനം,സിനിമാഗാനം, ഫാന്‍സി ഡ്രസ്, ലൈവ് റിപോര്‍ട്ടിംഗ്, സിനിമാറ്റിക് ഡാന്‍സ് , മാപ്പിളപാട്ട്,  പ്രസംഗം , മൊബൈല്‍ ഫോട്ടോഗ്രഫി എന്നി മത്സരങ്ങളാണ് കുട്ടികള്‍ക്കായി നടത്തുക. ഡാന്‍സ് ഇനങ്ങളില്‍  പ്രത്യേക കോസ്റ്റ്യൂം നിര്‍ബന്ധമില്ല. വൈകിട്ട് 5.30 ന് നടക്കുന്ന സമാപന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി, ചലച്ചിത്ര താരം അനുമോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രസ് ക്ലബ്ബ് സെക്രട്ടറി എം. ഷജില്‍ കുമാര്‍, ജോ. സെക്രട്ടറി ഷബ്‌ന സിയാദ്, ട്രഷറര്‍ അഷ്‌റഫ് തൈവളപ്പ്, ജില്ലാ കമ്മിറ്റിയംഗം പി.ഒ ജിഷ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു