അമ്മമാരുടെ ദിനചര്യയില്‍ ഒരുപിടി ബദാം ചേര്‍ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ഹൃദയാരോഗ്യം നിലനിര്‍ത്താനും, തിളങ്ങുന്ന ചര്‍മം പ്രോത്സാഹിപ്പിക്കാനും, ഭാരം നിയന്ത്രിക്കാനും, ഊര്‍ജം നല്‍കാനും സഹായിക്കുമെന്നും ക്യാമ്പയിന് അവകാശപ്പെടുന്നു.
കൊച്ചി: അമ്മമാരോടുള്ള സ്നേഹവും ഇഷ്ടവും ഒരു ദിവസത്തില്‍ ഒതുക്കേണ്ടതല്ലെന്ന സന്ദേശവുമായി ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയ മാതൃദിന ക്യാമ്പയിന് അവതരിപ്പിച്ചു. അമ്മമാര്‍ ഓരോ ദിവസവും നല്കുന്ന അനന്തമായ സ്നേഹം, പരിചരണം, ഊര്‍ജം എന്നിവയ്ക്കുള്ള നന്ദിയും ഇഷ്ടവും ഒരു ദിവസത്തിനും യഥാര്‍ഥത്തില്‍ പ്രതിഫലിപ്പിക്കാനും കഴിയില്ല. നമ്മുടെ പരിചാരകരായ അമ്മമാരെ തിരിച്ചും പരിചരിച്ചുകൊണ്ട് ഈ മാതൃദിനം ആഘോഷിക്കണമെന്നും ക്യാമ്പയിന് ചൂണ്ടിക്കാട്ടുന്നു.
ഇതിനായി കാലിഫോര്‍ണിയ ബദാം പോലുള്ള ആരോഗ്യ ഭക്ഷണങ്ങള്‍ അവര്‍ക്ക് സമ്മാനിക്കാം. പ്രോട്ടീന്‍, സിങ്ക്, മഗ്നീഷ്യം, വിറ്റാമിന്‍ ഇ എന്നിവയുള്‍പ്പെടെ 15 അവശ്യ പോഷകങ്ങളുടെ സ്വാഭാവിക ഉറവിടമാണ് നട്സുകളുടെ രാജാവ് എന്നറിയപ്പെടുന്ന കാലിഫോര്‍ണിയ ബദാം. അമ്മമാരുടെ ദിനചര്യയില്‍ ഒരുപിടി ബദാം ചേര്‍ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ഹൃദയാരോഗ്യം നിലനിര്‍ത്താനും, തിളങ്ങുന്ന ചര്‍മം പ്രോത്സാഹിപ്പിക്കാനും, ഭാരം നിയന്ത്രിക്കാനും, ഊര്‍ജം നല്‍കാനും സഹായിക്കുമെന്നും ക്യാമ്പയിന് അവകാശപ്പെടുന്നു.