കെഎഫ്സി അടുക്കളയിലേക്ക് ഒരു ഉള്ളറകാഴ്ച നല്കിയ ഓപ്പണ്‍ കിച്ചന് ടൂറിലൂടെ ടീമിനെ കാണാനും ഉയര്‍ന്ന ഗുണമേന്മയുള്ള ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കി രുചികരമായ ഭക്ഷണമായി മാറുന്നത് എങ്ങനെയെന്ന് നേരിട്ട് കാണാനും അവസരമൊരുക്കി.
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷയ്ക്കും ഗുണനിലവാരത്തിനുമുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിനുമായി പ്രത്യേക ‘ഓപ്പണ്‍ കിച്ചണ്‍ ടൂര്‍’ സംഘടിപ്പിച്ച് കെഎഫ്സി. കെഎഫ്സി അടുക്കളയിലേക്ക് ഒരു ഉള്ളറകാഴ്ച നല്കിയ ഓപ്പണ്‍ കിച്ചന് ടൂറിലൂടെ ടീമിനെ കാണാനും ഉയര്‍ന്ന ഗുണമേന്മയുള്ള ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കി രുചികരമായ ഭക്ഷണമായി മാറുന്നത് എങ്ങനെയെന്ന് നേരിട്ട് കാണാനും അവസരമൊരുക്കി.
കെഎഫ്സിയുടെ മുഖമുദ്രയായ സൂക്ഷ്മ പ്രക്രിയകളും കര്‍ശനമായ ശുചിത്വ മാനദണ്ഡങ്ങളും നേരിട്ട് കാണുന്നതിന് കെഎഫ്സി ഓപ്പണ്‍ കിച്ചന് ടൂറുകള്‍ കുറച്ച് വര്‍ഷങ്ങളായി നടത്തിവരുന്നുണ്ട്.മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലുള്ള കെഎഫ്സി, അവരുടെ സിഗ്നേച്ചര്‍ വിഭവങ്ങള്‍ കൊണ്ട് ഏറെ ശ്രദ്ധനേടിയട്ടുണ്ട്. കെഎഫ്സി മെനുവിലെ ഐക്കോണിക്ക് വിഭവങ്ങളായ ഹോട്ട് & ക്രിസ്പി ചിക്കന്‍, ഹോട്ട് വിംഗ്സ്, ബോണ്‍ലെസ് ഡിലൈറ്റുകളായ ചിക്കന്‍ പോപ്കോണ്‍, പെരിപെരി ബോണ്‍ലെസ് ചിക്കന്‍ സ്ട്രിപ്സ്, വിവിധ തരം സിംഗര്‍ ബര്‍ഗറുകള്‍, റോള്‍സ്, റൈസ് ബൗള്‍സ് എന്നിവ ഏവരെയും ആകര്‍ഷിക്കുന്നവയാണ്.