ലൂപ്പസ് ഗൗരവമേറിയ രോഗം തന്നെയാണ്.ചികിത്സയിലൂടെ പൂര്‍ണ്ണമായും സുഖപ്പെടുത്താന്‍ സാധിക്കാത്ത ഈ രോഗത്തെ ചികിത്സിച്ച് വരുതിയിലാക്കാന്‍ മാത്രമേ കഴിയൂ.
കൊച്ചി : കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്ന നാഷണല്‍ പോളിസി ഫോര്‍ റെയര്‍ ഡിസീസില്‍ ലൂപ്പസ് രോഗത്തെയും ഉള്‍പ്പെടുത്തണമെന്ന ലൂപ്പസ് രോഗികളുടെ ആവശ്യം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ഹൈബി ഈഡന് എം.പി. എറണാകുളം കലൂര്‍ എം.ഇ.എസ് ഹാളില്‍ കേരള ആര്‍െ്രെതറ്റിസ് ആന്റ് റുമാറ്റിസം സൊസൈറ്റി, ലൂപ്പസ് ട്രസ്റ്റ് ഇന്‍ഡ്യ, ഡോ.ഷേണായിസ് കെയര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക ലൂപ്പസ് ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗങ്ങളെ ചെറുക്കുന്നതിനുള്ള ശരീരത്തിന്റെ രോഗപ്രതിരോധശേഷി അവനവന്റെ കോശങ്ങള്ളെ തിരിഞ്ഞ് ആക്രമിക്കുന്ന പ്രതിഭാസത്തെയാണ് ലൂപ്പസ് എന്ന് പറയുന്നത്. ലൂപ്പസ് ഗൗരവമേറിയ രോഗം തന്നെയാണ്.ചികിത്സയിലൂടെ പൂര്‍ണ്ണമായും സുഖപ്പെടുത്താന്‍ സാധിക്കാത്ത ഈ രോഗത്തെ ചികിത്സിച്ച് വരുതിയിലാക്കാന്‍ മാത്രമേ കഴിയൂ. സ്ത്രീകളെയാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. കേരളത്തില്‍ മുപ്പതിനായിരത്തിലധികവും രാജ്യത്ത് പത്ത് ലക്ഷത്തിലധികവും ലൂപ്പസ് രോഗികള്‍ ഉണ്ടെന്നത് ഞെട്ടിക്കുന്ന വിവരമാണ്. ഇവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും, സര്‍ക്കാര്‍ ചികിത്സാ സഹായവും ലഭിക്കുന്നതിനാവശ്യമായ നിയമ നടപടികള്‍ ഈ വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കുമെന്നും ഹൈബി ഈഡന് പറഞ്ഞു.
കുടുംബാംഗങ്ങളുടെ അകമഴിഞ്ഞ കരുതലും സ്നേഹവും ആവശ്യമായ ലൂപ്പസ് രോഗികള്‍ തങ്ങളുടെ ചിന്തകളെ ശുദ്ധമാക്കി വയ്ക്കുന്നതിനൊപ്പം വ്യാജ വാര്‍ത്തകളെയും വ്യാജ ചികിത്സകളെയും കരുതിയിരിക്കണെന്നും ഒരേ തരത്തിലുള്ള രോഗത്താല്‍ വിഷമിക്കുന്നവരുടെ ഒത്തുചേരലുകള്‍ മനസിന്റെ സങ്കടങ്ങളെ കുറയ്ക്കാന്‍ സഹായിക്കുമെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഷേണായ്സ് കെയര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പത്മനാഭ ഷേണായ് പറഞ്ഞു.
ലൂപ്പസ് സംബന്ധിച്ചുള്ള വിവിധ വിഷയങ്ങളില്‍ ഡോ. ആന്‍സി ചാക്കോ, ഡോ. ബി.ആര് ഇന്ദു, ഡോ. കാര്‍ത്തിക് ഗണേഷ്, ഡോ. അനുരൂപാ വിജയന്, ഡോ. കാവേരി കെ നളിയന്ദ തുടങ്ങിയവര്‍ ക്ലാസുകളെടുത്തു. ലൂപ്പസ് രോഗികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ലൂപ്പസ് ട്രസ്റ്റ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് മിസ് വചസ്സമൃത, സെക്രട്ടറി ദിനേശ് മേനോന് എന്നിവര്‍ വിശദീകരിച്ചു. ലൂപ്പസ് രോഗികളും കുടുംബാംഗങ്ങളും ചേര്‍ന്ന് വിവിധ കലാപരിപാടികള്‍ നടത്തി.