മെഴ്‌സിഡസ് ബെന്‍സ്  എക്‌സ്‌ഷോറൂം വില പരിഷ്‌ക്കരിക്കുന്നു

ആദ്യഘട്ടം 2025 ജൂണ്‍ ഒന്ന് മുതലും രണ്ടാം ഘട്ടം സെപ്റ്റംബര്‍ ഒന്ന് മുതലും പ്രാബല്യത്തില്‍ വരും.
കൊച്ചി: ഇന്ത്യയിലെ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ്‌ബെന്‍സ് ഇന്ത്യ, മോഡല്‍ നിരകളിലെ എക്‌സ്‌ഷോറൂം വിലകളില്‍ രണ്ട് ഘട്ടങ്ങളിലായുള്ള നൂതന വില പരിഷ്‌ക്കരണം പ്രഖ്യാപിച്ചു. ആദ്യഘട്ടം 2025 ജൂണ്‍ ഒന്ന് മുതലും രണ്ടാം ഘട്ടം സെപ്റ്റംബര്‍ ഒന്ന് മുതലും പ്രാബല്യത്തില്‍ വരും. ഉപഭോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക ചെലവിന് അനുസൃതമായി അവരുടെ വാങ്ങലുകള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള ഫ് ളെക്‌സിബിലിറ്റി വാഗ്ദാനം ചെയ്യുന്നതിനാണ് ഈ ക്രമാനുഗതമായ വില പരിഷ്‌കരണം നടപ്പിലാക്കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

വാഹന ഘടകങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും പ്രത്യേകിച്ച്, സിബിയുകളുടെ ചെലവ് ഘടനയെ സാരമായി ബാധിക്കുന്ന തരത്തില്‍ 2025 ജനുവരി മുതല്‍ വിദേശ വിനിമയനിരക്കുകളിലുണ്ടായ കുത്തനെയുള്ള വര്‍ധനവാണ് വില പരിഷ്‌കരണത്തിന് കാരണമായത്.പ്രാദേശികവല്‍ക്കരണ സംരംഭങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കുന്നത് തുടരുന്നതിനാല്‍, വില വര്‍ധനവിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നത്. ഇതുവരെയുള്ള വന്‍ ചെലവ് വര്‍ധനവ് മെഴ്‌സിഡസ്‌ബെന്‍സ് തന്നെ വഹിക്കുകയാണ് ചെയ്തത്, എന്നാല്‍ പ്രവര്‍ത്തന ചെലവുകളിലുള്ള ആഘാതം നികത്തുന്നതിനും ബിസിനസ് സുസ്ഥിരത നിലനിര്‍ത്തുന്നതിനും ഇപ്പോള്‍ കുറഞ്ഞ ചെലവ് വിപണിയിലേക്ക് കൈമാറാന്‍ നിര്‍ബന്ധിതരാവുകയായിരുന്നുവെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു