പ്രമുഖ സംഗീത ബ്രാന്‍ഡുകളായ സംശിവ ബാന്‍ഡ്, ലോബ്സ്റ്റര്‍ഫ്‌ലൈ, ഓസ്മിറോയിഡ്, എക്സ്റ്റസി എന്നിവര്‍ സംഗീത നിശയില്‍ ഗാനങ്ങളവതരിപ്പിച്ചു.
കൊച്ചി: ഐലന്‍ഡ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ മറൈന്‍ ഡ്രൈവ് ക്വിന്‍സ് വാക്ക്വേ ഓപ്പണ്‍ സ്‌റ്റേജില്‍ സംഘടിപ്പിച്ച് ബോബ് മാര്‍ലി മ്യൂസിക് നൈറ്റ് ശ്രോതാക്കള്‍ക്ക് ആവേശമായി. ജമൈക്കന്‍ ഗായകന്‍ ബോബ് മാര്‍ലിിയുടെ 44ാം അനുസ്മരണ ദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ചടങ്ങ് മേയര്‍ എം. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ശ്രോതാക്കള്‍ക്കായി ജോസ്‌കോയുടെ ലക്കിഡ്രോകോണ്ടസ്റ്റും സമ്മാനദാനവും നടത്തി.
ജൂണില്‍ പുറത്തിറങ്ങുന്ന കൂടല്‍ സിനിമയുടെ മ്യൂസിക് പ്രോമോയും ചടങ്ങിനോടനുബന്ധിച്ച് നടത്തി. പ്രമുഖ സംഗീത ബ്രാന്‍ഡുകളായ സംശിവ ബാന്‍ഡ്, ലോബ്സ്റ്റര്‍ഫ്‌ലൈ, ഓസ്മിറോയിഡ്, എക്സ്റ്റസി എന്നിവര്‍ സംഗീത നിശയില്‍ ഗാനങ്ങളവതരിപ്പിച്ചു.
നടി മറീന മൈക്കിള്‍, സംവിധായകരായ ഷാനു കാക്കൂര്‍, ഷാഫി എപ്പിക്കാട്, ഫിലിം കാമറമാന്‍ ഷാജീര്‍ പാപ്പ എന്നിവര്‍ അഥിതികളായി പങ്കെടുത്തു.ചടങ്ങില്‍ കൗണ്‍സിലര്‍ മനു ജേക്കബ്, ഗായിക തെന്നല്‍, സാമൂഹ്യപ്രവര്‍ത്തകന്‍ സുരീന്ദര്‍സിങ് സേത്തി, ജോഷി ഡോണ്‍ബോസ്്‌കോ, ഷാജി ജോര്‍ജ്, സിജോയ് വി ജോസഫ്, മത്തായി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.