നേഴ്‌സുമാര്‍ക്ക് ആദരമൊരുക്കി ഇന്ദിരാഗാന്ധി ആശുപത്രി

ലോക നേഴ്‌സിംഗ് ദിനാചരണത്തോടനുബന്ധിച്ച് ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രിയുടെയും , ഇന്ദിരാഗാന്ധി കോളജ് ഓഫ് നേഴ്‌സിംഗിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന നേഴ്‌സിംഗ് ദിനാചരണ സമ്മേളനം ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ കെ. മീര ഐഎഎസ് ഉദ്ഘാടനം ചെയ്യുന്നു. സെറീന, ഡോ. പ്രൊഫ. ജിന്‍സി ജോണ്‍, ഇന്ദിരാ ബായ് പ്രസാദ്, എം. ഒ ജോണ്‍, പി.വി അഷ്‌റഫ്, ലീലാമ്മ ഫിലിപ്പ്, പ്രൊഫ. എ. ക്രിസ്റ്റല്‍ എന്നിവര്‍ സമീപം
നേഴ്‌സുമാര്‍ നിശബ്ദ സേന: കെ. മീര ഐഎഎസ്
കൊച്ചി:  ലോക നേഴ്‌സിംഗ് ദിനാചരണത്തോടനുബന്ധിച്ച് നേഴ്‌സുമാര്‍ക്ക് ആദരമൊരുക്കി എറണാകുളം ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രി. ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രിയുടെയും , ഇന്ദിരാഗാന്ധി കോളജ് ഓഫ് നേഴ്‌സിംഗിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആശുപത്രി അങ്കണത്തില്‍ നടന്ന നേഴ്‌സിംഗ് ദിനാചരണ സമ്മേളനം ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ കെ. മീര ഐഎഎസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആരോഗ്യമേഖലയിലെ   നിശബ്ദവും ശക്തവുമായ സേനയാണ് നേഴ്‌സുമാര്‍ എന്ന് കെ. മീര ഐഎഎസ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ലോകത്തിന്റെ ഏതു മൂലയില്‍ ചെന്നാലും കേരളത്തിലെ നേഴ്‌സുമാര്‍ക്ക് പ്രത്യേക പരിഗണനയും സ്‌നേഹവുമാണ് ലഭിക്കുന്നത്. നേഴ്‌സുമാരെയും ഡോക്ടര്‍മാരെയും ശാക്തീകരിക്കാതെ ആരോഗ്യമേഖലയില്‍ എന്തു നിക്ഷേപം നടത്തിയിട്ടും കാര്യമില്ലെന്നും കെ. മീര ഐഎഎസ് പറഞ്ഞു.

ഇന്ദിരാഗാന്ധി കോളജ് ഓഫ് നേഴ്‌സിംഗ് പ്രിന്‍സിപ്പാള്‍ ഡോ. പ്രൊഫ. ജിന്‍സി ജോണ്‍, വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. എ. ക്രിസ്റ്റല്‍, നേഴ്‌സിംഗ് സൂപ്രണ്ടന്റ്  ലീലാമ്മ ഫിലിപ്പ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മികച്ച ഹെഡ് നേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ട അന്നമ്മ സി. വര്‍ഗ്ഗീസ്, സ്റ്റാഫ് നേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ട എല്‍. രഞ്ചു, മികച്ച നേഴ്‌സിംഗ് യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ട ടീം ജി വാര്‍ഡ് എന്നിവര്‍ക്കുള്ള അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. ആശുപത്രി പ്രസിഡന്റ് എം. ഒ ജോണ്‍, അധ്യക്ഷത വഹിച്ചു.ആശുപത്രി സെക്രട്ടറി അജയ് തറയില്‍, ഡയറക്ടര്‍മാരായ പി.വി അഷ്‌റഫ്, ഇന്ദിരാ ബായ് പ്രസാദ്, പി.ഡി അശോകന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സച്ചിദാനന്ദ കമ്മത്ത് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ആശുപത്രിയിലെ നേഴ്‌സിംഗ് സ്റ്റാഫുകളുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും നടന്നു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു