രാവിലെ 9,30ന് ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി ഡയറക്ടര്‍ ഡോ ബാലാജി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
കൊച്ചി: ബ്ലൂ ഇക്കോണമിയുമായി ബന്ധപ്പെട്ട ദേശീയ പരിശീലന ശില്‍പശാല കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) ഇന്ന് (മെയ് 13, ചൊവ്വ) തുടങ്ങും.രാവിലെ 9,30ന് ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി ഡയറക്ടര്‍ ഡോ ബാലാജി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് അധ്യക്ഷത വഹിക്കും. സമുദ്രവിഭവങ്ങളുടെ വിനിയോഗത്തിലെ സാങ്കേതിക മുന്നേറ്റം, മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പുകള്‍, സമുദ്ര ജൈവവൈവിധ്യം, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട് വിദഗ്ധര്‍ പ്രഭാഷണം നടത്തും.
സമുദ്രമത്സ്യ മേഖലയിലെ സാധ്യതകളെയും വെല്ലുവിളികളെയും കുറിച്ച് ഇന്ത്യയിലെ മുന്‍നിര സമുദ്രശാസ്ത്രജ്ഞര്‍ സംസാരിക്കും.സിഎംഎഫ്ആര്‍ഐയും വിജ്ഞാന ഭാരതിയും സംയുക്തമായാണ് അഞ്ച് ദിവസത്തെ ശില്‍പശാല സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഇന്‍കോയിസ്) മുന്‍ ഡയറക്ടര്‍ ഡോ സതീഷ് ഷേണായ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യനോഗ്രഫി (എന്‍ ഐ ഒ) മുന്‍ ഡയറക്ടര്‍ ഡോ എസ് പ്രസന്നകുമാര്‍, വിജ്ഞാന ഭാരതി സെക്രട്ടറി രതീഷ് കുമാര്‍ രവീന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.അഞ്ച് ദിവസത്തെ ശില്‍പശാലയില്‍ ബ്ലൂ ഇക്കോണമിയില്‍ മത്സ്യമേഖലയുടെ സാധ്യതകള്‍; സമുദ്ര ജൈവവൈവിധ്യം; കാലാവസ്ഥാ വ്യതിയാനം,
ഫിഷറീസ് മാനേജ്‌മെന്റ് എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കും. രാജ്യത്തുടനീളമുള്ള 20 പേരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ശില്‍പശാലയുടെ ഭാഗമായി സമുദ്രജീവിതത്തെക്കുറിച്ചുള്ള ഫിലാറ്റലിക് പ്രദര്‍ശനവു നടക്കും.