സ്‌റ്റെറിസ് ഹെല്‍ത്ത് കെയര്‍ കേരളത്തില്‍ പുതിയ ഡിസ്ട്രിബ്യൂഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നു

കൊച്ചി: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി സ്‌റ്റെറിസ് ഹെല്‍ത്ത് കെയര്‍കേരളത്തില്‍ പുതിയ ഡിസ്ട്രിബ്യൂഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നു.  ദക്ഷിണേന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ആദ്യപടിയായാണ് ഈ നീക്കമെന്ന് സ്‌റ്റെറിസ് ഹെല്‍ത്ത്‌കെയര്‍ ഡയറക്ടറും സിഇഒയും ആയ ജീവന്‍ കസറ പറഞ്ഞു.
. കമ്പനിയുടെ സാന്നിധ്യം ദക്ഷിണേന്ത്യയിലുനീളം ശക്തമാക്കാനും ചികിത്സാ സംബന്ധമായ പരിഹാരങ്ങള്‍ കുറഞ്ഞ ചിലവില്‍ ലഭ്യമാക്കാനും ലക്ഷ്യമിടുന്നതായും അദ്ദേഹം വ്യക്തമാക്കി.

പുതിയ ഡിസ്ട്രിബ്യൂഷന്‍ കേന്ദ്രം വിതരണ ശൃംഖലയെ ശക്തമാക്കുകയും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുകയും ചെയ്യും. പ്രദേശത്തെ ആശുപത്രികള്‍ക്കും ഫാര്‍മസികള്‍ക്കും രോഗികള്‍ക്കും ആവശ്യമായ മരുന്നുകളുടെ തത്സമയ വിതരണം കൂടുതല്‍ കാര്യക്ഷമമാക്കും . കേരളത്തിലേക്കുള്ള കമ്പനിയുടെ പ്രവേശനം സ്‌റ്റെറിസ് ഹെല്‍ത്ത്‌കെയറിന്റെ പാന്‍ ഇന്ത്യ ആരോഗ്യ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനുള്ള നിര്‍ണായക  ഘട്ടമാണെന്നും ജീവന്‍ കസറ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു