75 പ്ലസ് കാറ്റഗറിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ മത്സരാര്‍ത്ഥികളോട് മത്സരിച്ചാണ് ഡോ. നാരായണന്‍ ഒന്നാമതെത്തിയത്. വിശ്രമജീവിതം നയിക്കേണ്ട കാലയളവിലും ആതുരസേവന രംഗത്ത് സജീവമായി തുടരുന്ന ഡോ. നാരായണന്‍, ആരോഗ്യ സംരക്ഷണത്തിന് നല്‍കുന്ന ശ്രദ്ധ മാതൃകാപരമാണ്
കൊച്ചി: കളമശേരിയില്‍ നടന്ന പാന്‍ ഇന്ത്യാ മാസ്‌റ്റേഴ്‌സ് ഗെയിംസ് ഫെഡറേഷന്‍ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 75ാം വയസില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഡോ. നാരായണന്‍ ശ്രദ്ധേയനായി. 75 പ്ലസ് കാറ്റഗറിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ മത്സരാര്‍ത്ഥികളോട് മത്സരിച്ചാണ് ഡോ. നാരായണന്‍ ഒന്നാമതെത്തിയത്. വിശ്രമജീവിതം നയിക്കേണ്ട കാലയളവിലും ആതുരസേവന രംഗത്ത് സജീവമായി തുടരുന്ന ഡോ. നാരായണന്‍, ആരോഗ്യ സംരക്ഷണത്തിന് നല്‍കുന്ന ശ്രദ്ധ മാതൃകാപരമാണ് ചെറുപ്രായത്തില്‍ തന്നെ ജിംനേഷ്യത്തില്‍ പോയി തുടങ്ങിയ നാരായണന്‍ പാരമ്പര്യമായുള്ള പ്രമേഹ രോഗത്തെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ പഠനക്കാലത്ത് വര്‍ക്കൗട്ട് ശീലമാക്കിയിരുന്നു.
ദീര്‍ഘകാലം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രൊഫസറായിരുന്ന ഡോ:നാരായണന്‍ കൊച്ചി അമൃത ദന്തല്‍ കോളെജ് മുന്‍ പ്രിന്‍സിപ്പാളും ഇപ്പോള്‍ അമൃത ദന്തല്‍ കോളജിന്റെ ചെയര്‍മാന്‍ ആന്റ് അഡ്മിനിസ്‌ട്രേറ്ററുമാണ്. ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഇദേഹം തന്നെ മുന്‍കൈ എടുത്ത് ആരംഭിച്ച ജിംനേഷ്യം ഇപ്പോഴും സജീവം. പരിശീലകന്‍ ഭാഗേഷാണ് ഡോ. നാരായണനെ വെയ്റ്റ് ലിഫ്റ്റിംഗ് മത്സരത്തിനായി ഒരുക്കിയത്. 40 പ്ലസ് വിഭാഗത്തില്‍ ഭാഗേഷും ഒന്നാമതെത്തി. പൂര്‍ണ സസ്യാഹാരിയായ ഡോ. നാരായണന്‍, പതിവു ജിനേഷ്യം ഭക്ഷണ രീതികളില്‍നിന്ന് മാറി തയ്യാറാക്കിയ മെനു അനുസരിച്ചാണ് ശരീരത്തെ പാകപ്പെടുത്തുന്നത്. തൃശൂര്‍ തിരുവില്വാമല സ്വദേശിയാണ് ഡോ.നാരായണന്‍