ശസ്ത്രക്രിയയ്ക്ക് മുന്‍പും ശേഷവുമുള്ള രോഗിയുടെ ആരോഗ്യം പ്രധാനം

ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും രോഗികളുടെ പരിചരണം എങ്ങനെ മെച്ചപ്പെടുത്താം എന്ന വിഷയത്തിലാണ്  കോണ്‍ഫറന്‍സ് പ്രധാനമായും  ശ്രദ്ധ കേന്ദ്രീകരിച്ചത്.
കൊച്ചി: ശസ്ത്രക്രിയയ്ക്ക് മുന്‍പും ശേഷവുമുള്ള രോഗിയുടെ ആരോഗ്യം പ്രധാനമാണെന്ന്
വിപിഎസ് ലേക്‌ഷോര്‍ ആശുപത്രി അനസ്‌തേഷ്യോളജി വിഭാഗം പെരിയോപ്പറേറ്റീവ് മെഡിസിന്‍  ടുഡേയ്‌സ് ചാലഞ്ചസ്, ടുമൊറോസ് സോലൂഷന്‍സ് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച നാഷണല്‍ കോണ്‍ഫറന്‍സ് വ്യക്തമാക്കി.ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും രോഗികളുടെ പരിചരണം എങ്ങനെ മെച്ചപ്പെടുത്താം എന്ന വിഷയത്തിലാണ്  കോണ്‍ഫറന്‍സ് പ്രധാനമായും  ശ്രദ്ധ കേന്ദ്രീകരിച്ചത്.വിപിഎസ് ലേക്‌ഷോര്‍  മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. ‘അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വൈദ്യശാസ്ത്ര രംഗത്ത്, രോഗികളുടെ ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് തുടര്‍ച്ചയായ പഠനം പ്രധാനമാണ്,’ എസ് കെ അബ്ദുള്ള പറഞ്ഞു. ‘അതിന് പ്രാധാന്യം നല്‍കി ഈ അക്കാദമിക് പരിപാടി സംഘടിപ്പിച്ചതിന് അനസ്‌തേഷ്യോളജി വകുപ്പിനെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രമുഖ അനസ്തീഷ്യോളജിസ്റ്റും വിപിഎസ് ലേക്‌ഷോര്‍ അനസ്തീഷ്യോളജി വിഭാഗം മുന്‍ മേധാവിയുമായ ഡോ. മോഹന്‍ മാത്യു മുഖ്യ പ്രഭാഷണം നടത്തി. കൊച്ചി ഐഎംഎ പ്രസിഡന്റ് ഡോ. ജേക്കബ് എബ്രഹാം, കൊച്ചി ഐഎസ്എ പ്രസിഡന്റ് ഡോ. ടി ജിതേന്ദ്ര,വിപിഎസ് ലേക്‌ഷോര്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് അനസ്തീഷ്യോളജിസ്റ്റ് ഡോ. ജയ ജേക്കബ്, അനസ്തീഷ്യോളജി വിഭാഗം മേധാവി  ഡോ. മല്ലി എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരും മെഡിക്കല്‍ പ്രൊഫഷണലുകളും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു. അനസ്‌തേഷ്യോളജിയിലെ മുന്നേറ്റം, അനസ്‌തേഷ്യയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ  ഉപയോഗം, സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള വേദന കൈകാര്യം ചെയ്യല്‍, ശസ്ത്രക്രിയയ്ക്കിടെ ശ്വസന ബുദ്ധിമുട്ടോ മറ്റ് ശാരീരിക വെല്ലുവിളികളോ ഉള്ള രോഗികളെ കൈകാര്യം ചെയ്യല്‍ തുടങ്ങിയ നിരവധി പ്രധാന വിഷയങ്ങള്‍ പരിപാടിയില്‍ ചര്‍ച്ച ചെയ്തു.ഡോ. വിഭാവരി നായിക്, അസോ. പ്രൊഫ. ജോ ജോണ്‍ ചിറയത്ത്, ഡോ. ജെ ബാലവെങ്കടസുബ്രഹ്മണ്യന്‍, പ്രൊഫ. ഷീല നൈനന്‍ മ്യത്ര,  ഡോ. സച്ചിന്‍ ജോര്‍ജ്, പ്രൊഫ.ജിതിന്‍ മാത്യു എബ്രഹാം, പ്രൊഫ.മേരി തോമസ്, ഡോ.ശുഭ സി.പി., പ്രൊഫ.സുനിത കെ.സക്കറിയ, പ്രൊഫ.സുവര്‍ണ കെ, പ്രൊഫ.എലിസബത്ത് ജോസഫ്, ഡോ.രാജീവ് കടുങ്ങപുരം. തുടങ്ങിയ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചു
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു