വൈവിധ്യമാര്‍ന്ന വിഭവങ്ങളൊരുക്കി ദുബായ് റെസ്‌റ്റോറന്റുകള്‍

ടാമ, ഫിലിയ, പ്രൈം 52, അര്‍മാനി, തിപ്താര തുടങ്ങിയ ദുബായിലെ പ്രമുഖ റെസ്‌റ്റോറന്റുകളാണ് ആഗോളതലത്തിലുള്ള നവീനവും വ്യത്യസ്തവുമായ വിഭവങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ദുബായ്: പുതിയ സീസണെ വരവേല്‍ക്കാന്‍ വിനോദസഞ്ചാരികള്‍ക്കായി വൈവിധ്യമാര്‍ന്ന വിഭവങ്ങളുമായി ദുബായിലെ റെസ്‌റ്റോറന്റുകള്‍. ടാമ, ഫിലിയ, പ്രൈം 52, അര്‍മാനി, തിപ്താര തുടങ്ങിയ ദുബായിലെ പ്രമുഖ റെസ്‌റ്റോറന്റുകളാണ് ആഗോളതലത്തിലുള്ള നവീനവും വ്യത്യസ്തവുമായ വിഭവങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പോഷകസമൃദ്ധവും ആരോഗ്യകരവും പ്രകൃതിദത്തവുമായ വിഭവങ്ങളാണ് ഈ സീസണില്‍ തയ്യാറാക്കിയിട്ടുള്ളത്.ശാന്തസുന്ദരമായ സോഹം വെല്‍നസ് സാങ്ച്വറിയില്‍ സ്ഥിതി ചെയ്യുന്ന ടാമയിലെ മെനുവില്‍ പ്രധാനമായും വൈവിധ്യമാര്‍ന്ന പച്ചക്കറി വിഭവങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വിവിധ ബീറ്റ്‌റൂട്ട് വിഭവങ്ങള്‍, കിച്ചടി, ടെംപെ നൂഡില്‍സ് തുടങ്ങിയവയും പോഷകസമൃദ്ധമായ സ്മൂത്തികള്‍, ആയുര്‍വേദ ലെമനെയ്ഡുകള്‍ എന്നിവയുമാണ് ഇതില്‍ പ്രധാനം. പരമ്പരാഗത ഇറ്റാലിയന്‍ വിഭവങ്ങളായ ഫ്രിറ്റോ മിസ്‌റ്റോ, പോള്‍പെട്ടെ, ക്രുഡോ ഡി സമോണെ പോലുള്ളവ ലഭിക്കുന്ന, സെലിയ സ്‌റ്റോക്ക്‌ലിന്‍ എന്ന വനിത നയിക്കുന്ന ഫിലിയ റെസ്‌റ്റോറന്റാണ് മറ്റൊരാകര്‍ഷണം.സ്ട്രിപ്ലിയോന്‍, വൈല്‍ഡ് മഷ്‌റൂം വിഭവങ്ങള്‍ക്ക് പേരുകേട്ട െ്രെപം 52 റെസ്‌റ്റോറന്റില്‍ പ്രത്യേകമായി രൂപകല്‍പന ചെയ്ത 3 കോഴ്‌സ് മെനുവും ലഭ്യമാണ്. ദുബായ് മരീനയുടെ പശ്ചാത്തലത്തില്‍ വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ആസ്വദിക്കാനുള്ള അവസരമാണ് െ്രെപം 52 റെസ്‌റ്റോറന്റ് ഒരുക്കുന്നത്. ബുര്‍ജ് ഖലീഫയില്‍ സ്ഥിതി ചെയ്യുന്ന അര്‍മാനി/റിസ്‌റ്റോറന്റെ റെസ്‌റ്റോറന്റ് ഉവോ, ബട്ടുട്ടോ ഡി മാന്‍സോ തുടങ്ങിയ സ്റ്റാര്‍ട്ടറുകളും വാഗ്യു, ഗ്രീന്‍ പീ പാസ്തകളും വിളമ്പുന്നു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു