വേനലവധിക്കാല യാത്ര: ഇന്റര്‍നാഷണല്‍ റോമിംഗ് പ്ലാനുകളുമായി വി

വിയുടെ പുതുക്കിയ ഈ മൂന്ന് പോസ്റ്റ്‌പെയ്ഡ് ഇന്റര്‍നാഷണല്‍ റോമിംഗ് പ്ലാനുകള്‍ ഇരട്ടി ഡാറ്റയും അണ്‍ലിമിറ്റഡ് ഇന്‍കമിംഗ് കോളുകളും ഉള്‍പ്പെടെ ചുരുങ്ങിയ കാലയളവിലേക്കും ദീര്‍ഘകാലത്തേക്കുമുള്ള യാത്രാ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ തരത്തില്‍ തയാറാക്കിയതാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി
കൊച്ചി: പ്രമുഖ ടെലികോം ഓപ്പറേറ്ററായ വി ഈ യാത്രാ സീസണില്‍ കൂടുതല്‍ ആനുകൂല്യങ്ങളും, സൗകര്യങ്ങളും, മൂല്യവും നല്‍കുന്നതിനായി മൂന്ന് ഇന്റര്‍നാഷണല്‍ റോമിംഗ് പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ മെച്ചപ്പെടുത്തി.വിയുടെ പുതുക്കിയ ഈ മൂന്ന് പോസ്റ്റ്‌പെയ്ഡ് ഇന്റര്‍നാഷണല്‍ റോമിംഗ് പ്ലാനുകള്‍ ഇരട്ടി ഡാറ്റയും അണ്‍ലിമിറ്റഡ് ഇന്‍കമിംഗ് കോളുകളും ഉള്‍പ്പെടെ ചുരുങ്ങിയ കാലയളവിലേക്കും ദീര്‍ഘകാലത്തേക്കുമുള്ള യാത്രാ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ തരത്തില്‍ തയാറാക്കിയതാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.649 രൂപയുടെ 1 ദിവസം കാലാവധിയുള്ള പ്ലാനില്‍ 1 ജിബി പുതുക്കിയ ഡബിള്‍ ഡാറ്റ ആനുകൂല്യം,  50 മിനിറ്റ് വോയിസ് കോളുകള്‍,  10 എസ്എംഎസ്, സൗജന്യ ഇന്‍കമിംഗ് എന്നിവ  കോളുകള്‍ ലഭ്യമാണ്.

2999  രൂപയുടെ 10 ദിവസം കാലാവധിയുള്ള പ്ലാനില്‍   10 ജിബി പുതുക്കിയ ഡബിള്‍ ഡാറ്റ ആനുകൂല്യം,  300 മിനിറ്റ് വോയിസ് കോളുകള്‍, 50  എസ്എംഎസ്, സൗജന്യ ഇന്‍കമിംഗ് എന്നിവ  കോളുകള്‍ ലഭ്യമാണ്.3999  രൂപയുടെ 30  ദിവസം കാലാവധിയുള്ള പ്ലാനില്‍  30 ജിബി പുതുക്കിയ ഡബിള്‍ ഡാറ്റ ആനുകൂല്യം,  1500  മിനിറ്റ് വോയിസ് കോളുകള്‍, 100  എസ്എംഎസ്, സൗജന്യ ഇന്‍കമിംഗ് എന്നിവ  കോളുകള്‍ ലഭ്യമാണ്.വി  ഉപഭോക്താക്കള്‍ക്ക് 60 ദിവസം മുന്‍പ് വരെ അവരുടെ റോമിംഗ് പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാന്‍ ഷെഡ്യൂള്‍ ചെയ്യാം. കൂടുതല്‍ സൗകര്യത്തിനായി വി  ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ഇന്റര്‍നാഷണല്‍ റോമിംഗ്  പ്ലാനുകള്‍ എപ്പോള്‍ വേണമെങ്കിലും ആക്റ്റിവേറ്റ് ചെയ്യാം. ഇത് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ യാത്രാ ലക്ഷ്യസ്ഥാനം, കാലാവധി, ഇഷ്ടപ്പെട്ട പ്ലാന്‍ എന്നിവ ഏതാനും ക്ലിക്കുകളിലൂടെ തിരഞ്ഞെടുക്കാമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു