കോളേജുകള്‍ക്കായി ഐപിഎല്‍, ഐഎസ്എല്‍ മോഡല്‍ പ്രൊഫഷണല്‍ ലീഗ്  

കോളേജ് സ്‌പോര്‍ട്‌സ് ലീഗ് കേരള തുടങ്ങുന്നു. കിക്കോഫ് 26ന്
കൊച്ചി: രാജ്യത്ത് ആദ്യമായി തുടങ്ങുന്ന കോളേജ് പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ് ലീഗിന്  26 ന് മലപ്പുറത്ത് കിക്കോഫ്. കോളേജ് സ്‌പോര്‍ട്‌സ് ലീഗ് കേരളയില്‍ ഫുട്‌ബോള്‍, വോളിബോള്‍ ലീഗുകളാണ് ഇക്കൊല്ലം ആരംഭിക്കുന്നത്. കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള എണ്ണപ്പെട്ട ടീമുകള്‍ മാറ്റുരയ്ക്കും. മലപ്പുറത്ത് തിരൂരില്‍ ആണ് ഉല്‍ഘാടനം. കായിക വകുപ്പ് സംഘടിപ്പിച്ചിട്ടുള്ള കിക്ക് ഡ്രഗ്‌സ് എന്ന ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ സമാപനവും ഇതേ വേദിയിലാണ്. കായിക വകുപ്പും, ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് കോളേജ് സ്‌പോര്‍ട്‌സ് ലീഗ് കേരള ആരംഭിക്കുന്നത്.യുഎസിലെ പ്രശസ്തമായ പ്രൊഫഷണല്‍ കോളേജ് സ്‌പോര്‍ട്‌സ് മാതൃകയിലാണ് ലീഗ് സംഘടിപ്പിക്കുന്നത്.

കോളേജുകള്‍ക്കായി പ്രത്യേക സ്‌പോര്‍ട്‌സ് ക്ലബ്ബുകളും, ഫാന്‍സ് കമ്മ്യൂണിറ്റികളും രൂപീകരിച്ചിട്ടുണ്ട്. കായിക രംഗത്ത് പതിറ്റാണ്ടുകളുടെ ചരിത്രവും മികവും ഉള്ള കോളേജുകള്‍ ഏറ്റുമുട്ടുന്നതിനാല്‍ ലീഗ് അടിമുടി ആവേശകരവും, പ്രൊഫഷണല്‍ സ്വഭാവമുള്ളതുമാകുമെന്ന് കായിക വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹിമാന്‍ പറഞ്ഞു. പ്രൊഫഷണല്‍ ലീഗ് ഘടനയിലുള്ള ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിങ്, പ്രമോഷന്‍, സ്‌കൗട്ടിങ്, െ്രെപസ് മണി തുടങ്ങിയവ ഇതിലും ഉണ്ടാകും. മേജര്‍ ലീഗുകളിലേക്കുള്ള ഫീഡര്‍ ലീഗുകളായിട്ടാണ് ഇതിനെ വിഭാവന ചെയ്തിരിക്കുന്നത്.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയം ആയിരിക്കും ഫുട്!ബോള്‍ വേദി. പതിനാറ് കോളേജുകള്‍ പങ്കെടുക്കുന്ന ലീഗ് മെയ് 27 മുതല്‍ ജൂണ്‍ 2 വരെയാണ്  നടക്കുക.  ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം കോളേജ് പ്രൊഫഷണല്‍ ലീഗ് തുടങ്ങുന്നത്. അടുത്ത വര്‍ഷത്തോടെ കൂടുതല്‍ ഇനങ്ങളുമായി കോളേജ് ലീഗ് വിപുലമായി സംഘടിപ്പിക്കാന്‍ ആണ് പദ്ധതി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു