സെറിബ്രല്‍ പാള്‍സി കായികതാരങ്ങള്‍ക്ക് ജേഴ്‌സി വിതരണവും സോണല്‍ തല മത്സരവും സംഘടിപ്പിച്ചു

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഈ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കായിക സ്വപനം യാഥാര്‍ഥ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന പാള്‍സി സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഓഫ് കേരളയുടെയും ബ്യൂമെര്‍ക് ഇന്ത്യ ഫൗണ്ടേഷന്റെയും  ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് കൊടുങ്ങല്ലൂര്‍ എം എല്‍ എ  അഡ്വ വി ആര്‍ സുനില്‍കുമാര്‍ പറഞ്ഞു.
കൊടുങ്ങല്ലൂര്‍: സെറിബ്രല്‍ പാള്‍സി ബാധിച്ച് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി സാമൂഹ്യ സംഘടന ബ്യൂമെര്‍ക് ഇന്ത്യ ഫൗണ്ടേഷന്റെ സഹകരണത്തോടെ സെറിബ്രല്‍ പാള്‍സി സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഓഫ് കേരള സംഘടിപ്പിച്ച ജേഴ്‌സി വിതരണവും സോണല്‍ തല മത്സരവും കൊടുങ്ങല്ലൂര്‍ എം എല്‍ എ  അഡ്വ വി ആര്‍ സുനില്‍കുമാര്‍ കൊടുങ്ങല്ലൂര്‍ പിബിഎം ജി എച്ച് എസ് എസില്‍ വെച്ച് നിര്‍വഹിച്ചു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഈ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കായിക സ്വപനം യാഥാര്‍ഥ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന പാള്‍സി സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഓഫ് കേരളയുടെയും ബ്യൂമെര്‍ക് ഇന്ത്യ ഫൗണ്ടേഷന്റെയും  ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് എം എല്‍ എ പറഞ്ഞു.

ഏറെ പ്രയാസങ്ങള്‍ നേരിട്ടാണ് സെറിബ്രല്‍ പാള്‍സി സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഓഫ് കേരള ഈ കുട്ടികള്‍ക്ക് അവരുടെ കായികമായ കഴിവുകള്‍ വികസിപ്പിച്ചു കൊണ്ട് ദേശീയ അന്തര്‍ദേശീയ വേദികളിലെ മികച്ച പ്രകടനത്തിന് സന്നദ്ധരാക്കുന്നത്. ഈ ശ്രമങ്ങള്‍ ഒരു കൈത്താങ്ങാകുക എന്ന ലക്ഷ്യമാണ് ബ്യൂമെര്‍ക് ഇന്ത്യ ഫൗണ്ടേഷനുള്ളതെന്ന് ചെയര്‍മാന്‍ ആര്‍ ബാലചന്ദ്രന്‍ പറഞ്ഞു. കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ ടി കെ  ഗീത അദ്ധ്യക്ഷത വഹിച്ചു.കൊടുങ്ങല്ലൂര്‍ ബി ആര്‍ സി ബിപിസി മോഹന്‍ രാജ് സ്വാഗതം ആശംസിച്ച് സംസാരിച്ച ചടങ്ങില്‍ ചാവക്കാട് ബിആര്‍ സി സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ജോളി നന്ദി അര്‍പ്പിച്ച് സംസാരിച്ചു. സെറിബ്രല്‍ പാള്‍സി സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഓഫ് കേരള സെക്രട്ടറി ശ്രീമതി ഗിരിജ പദ്ധതി വിശദീകരണം നടത്തി. പിബി എം ജി എച്ച് എസ് എസ്  പിടി എ പ്രസിഡന്റ് കൈസാബ്, സ്‌കൂള്‍ പ്രധാനധ്യാപകന്‍ സുനില്‍ കുമാര്‍, പിടിഎ മെമ്പര്‍ ഉണ്ണി പണിക്കശ്ശേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു