നമ്മള് ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും മറ്റുള്ളവരുടെ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് മാറ്റുകയല്ല നമ്മുടെ രീതികളില്‍ ഉപയോഗപ്പെടുത്തുകയാണ് ചെയ്യേണ്ടത്.
കൊച്ചി: സ്ഥാപനങ്ങള്‍ മാത്രമല്ല മനുഷ്യരും ബ്രാന്റാണെന്ന് ബ്രാന്റ് കണ്‍സള്‍ട്ടന്റും കണ്ടന്റ് ക്രിയേറ്ററുമായ സന്ധ്യ വര്‍ഗ്ഗീസ്. ‘ഡിജിറ്റല്‍ കാലത്തെ വ്യക്തിഗത ബ്രാന്റിംഗ് എന്ന വിഷയത്തില്‍
കേരള മാനേജ്മെന്റ് അസോസിയേഷന് യംഗ് മൈന്റ്സ് ലീഡര്‍ ഇന്‍സൈറ്റ് സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍. വ്യക്തികളുടെ പ്രശസ്തിയും ബ്രാന്‍ഡിങ് ആണെന്ന് അവര്‍ പറഞ്ഞു.
നമ്മള് ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും മറ്റുള്ളവരുടെ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് മാറ്റുകയല്ല നമ്മുടെ രീതികളില്‍ ഉപയോഗപ്പെടുത്തുകയാണ് ചെയ്യേണ്ടത്. മറ്റുള്ളവര്‍ നമ്മുടെ കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നതിനെയാണ് ബ്രാന്റിംഗ് എന്നു വിളിക്കുന്നത്. ഓരോരുത്തരും അവര്‍ക്കായി തെരഞ്ഞെടുക്കുന്നതെന്തോ അതാണ് ബ്രാന്റിംഗ്. വൈറലിനപ്പുറം ആളുകള്‍ ചിന്തിക്കുമ്പോഴാണ് പലപ്പോഴും യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയുകയെന്നും അവര്‍ വിശദമാക്കി.
എല്ലാവരും ചില സമയങ്ങളിലെങ്കിലും ഇന്ഫഌവന്സര്മാരാണെന്നും മറ്റു ചിലരുടെ തീരുമാനങ്ങളിലും തെരഞ്ഞെടുപ്പുകളിലും എല്ലാവരും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നും സന്ധ്യ വര്‍ഗ്ഗീസ് പറഞ്ഞു. നിങ്ങളോ നിങ്ങളുടെ കൂടെയുള്ളവരോ ഏതെങ്കിലും ചില സാധനങ്ങളോ കാര്യങ്ങളോ ശിപാര്‍ശ ചെയ്യുന്നതിനെയാണ് ഇന്ഫഌവന്സിംഗ് എന്നും ഇന്‍ഫഌവന്‍സര്‍ എന്നും വിളിക്കുന്നതെന്നും അവര്‍ വിശദമാക്കി.
നാലാളുകള്‍ കണ്ടാല്‍ എന്തു പറയുമെന്ന് ചിന്തിക്കുന്നത് വിഡ്ഡിത്തമാണ്. ഈ കാണുന്ന നാലാളുകള്‍ ആരാണെന്ന് ചിന്തിച്ച് കുറച്ചു വര്‍ഷം താന്‍ ചെലവഴിച്ചിട്ടുണ്ടെന്നും സന്ധ്യ വര്‍ഗ്ഗീസ് വിശദീകരിച്ചു.കേരള മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് ബിബു പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു. കെ എം എ യംഗ് മൈന്റ്സ് കോ ചെയര്‍ നിവേദിത് ജോര്‍ജ്ജ് സ്വാഗതവും ജോസ് തോമസ് പടിഞ്ഞാറേക്കര നന്ദിയും പറഞ്ഞു. യുവ ബിസിനസുകാര്‍ക്ക് കെ എം എ അംഗത്വത്തിന് അപേക്ഷിക്കാമെന്ന് ഭാരവാഹികള്‍ അറിയിച്ചു.