വര്‍മ്മ സ്‌കില്‍ ബ്രിഡ്ജ് പ്രോഗ്രാം: പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാം.

വര്‍മ്മ ഹോംസിന്റെയും എസ് സി എം എസ് എഞ്ചിനീയറിംഗ് കോളജിന്റെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.കെട്ടിട നിര്‍മ്മാണ മേഖലയില്‍ 1-2 വര്‍ഷം പ്രവൃത്തി പരിചയമുള്ള സിവില്‍ എഞ്ചിനീയറിംഗ്, ഡിപ്ലോമ കഴിഞ്ഞ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. ഫ്രെഷേഴ്‌സിനെയും പരിഗണിക്കുന്നതാണ്
കൊച്ചി: കേരളത്തിലെ സിവില്‍ എഞ്ചിനീയര്‍മാര്‍ക്കായി വര്‍മ്മ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സ്‌കില്‍ബ്രിഡ്ജ് അഡ്വാന്‍സ്ഡ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കേരളത്തിലെ പ്രമുഖ ബില്‍ഡറായ വര്‍മ്മ ഹോംസിന്റെയും എസ് സി എം എസ് എഞ്ചിനീയറിംഗ് കോളജിന്റെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.കെട്ടിട നിര്‍മ്മാണ മേഖലയില്‍ 1-2 വര്‍ഷം പ്രവൃത്തി പരിചയമുള്ള സിവില്‍ എഞ്ചിനീയറിംഗ്, ഡിപ്ലോമ കഴിഞ്ഞ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. ഫ്രെഷേഴ്‌സിനെയും പരിഗണിക്കുന്നതാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായിരിക്കും മുന്‍ഗണന. പ്രായപരിധി 30 വയസ്സ്. 6 മാസം കാലാവധിയുള്ള ഈ ട്രെയിനിംഗ് പ്രോഗ്രാം തികച്ചും സൗജന്യമായാണ് നടപ്പാക്കുന്നത്. പരിശീലന കാലത്ത് സ്‌റ്റൈപ്പന്റിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.വര്‍മ്മ ഹോംസിന്റെ നിലവില്‍ നിര്‍മ്മാണം നടക്കുന്ന 13 ലധികം പ്രൊജക്ടുകളില്‍ നിന്നും കെട്ടിട നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പ്രായോഗിക പരിശീലനം നേടാന്‍ ഇതിലൂടെ സാധിക്കുന്നു.പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി: 2025 ജൂണ്‍ 10.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:8590202058
varmafoundation1@gmail.com
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു