കൊച്ചി: ടാറ്റ എഐജി ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് തങ്ങളുടെ ഏറ്റവും പുതിയ ഉത്പന്നമായ മെഡികെയര്‍ സെലക്ട് വിപണിയിലെത്തിച്ചു. കോവിഡ്19 പോലുള്ള ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പൊതുജനാരോഗ്യ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍, ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മെഡികെയര്‍ സെലക്‌ടെന്ന് ടാറ്റ എഐജി ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ കണ്‍സ്യൂമര്‍ അണ്ടര്‍റൈറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് മോസംകര്‍ പറഞ്ഞു.3 കോടി രൂപ വരെ പരിരക്ഷാ തുക വാഗ്ദാനം ചെയ്യുന്ന മെഡികെയര്‍ സെലക്ട് ഉപഭോക്താക്കളുടെ മെഡിക്കല്‍, സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നു.
ഇന്‍പേഷ്യന്റ് ഹോസ്പിറ്റലൈസേഷന്‍, ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവും ഉള്ള ചെലവുകള്‍, ഔട്ട്‌പേഷ്യന്റ് ആനുകൂല്യങ്ങള്‍ എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്ലെയിമുകള്‍ മൂലം പരിരക്ഷാ തുക തീര്‍ന്നാല്‍, അത് സ്വയമേ പുനഃസ്ഥാപിക്കുന്ന റിസ്‌റ്റോറേഷന്‍ ബെനഫിറ്റ് ആണ് ഈ പദ്ധതിയുടെ പ്രധാന ആകര്‍ഷണം.റോഡ്എയര്‍ ആംബുലന്‍സ് കവറേജ്, പെറ്റ് സിടി, പെറ്റ് എംആര്‍ഐ സ്‌കാനുകള്‍ തുടങ്ങിയ നൂതന രോഗനിര്‍ണയ സാങ്കേതിക സംവിധാനങ്ങള്‍ എന്നിവയും ഈ പ്ലാനില്‍ ഉള്‍പ്പെടുന്നു. രോഗിയുടെ കൂടെ എത്തുന്ന മുതിര്‍ന്ന ഒരാള്‍ക്കുള്ള ദിന അലവന്‍സ്, പരിധിയില്ലാത്ത ടെലികണ്‍സള്‍ട്ടേഷനുകള്‍, യാത്രാ കവര്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ ഇതിനെ സമഗ്രവും ഉപയോക്തൃ സൗഹൃദവുമായ ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാക്കി മാറ്റുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.