ലോക സമുദ്രദിനം ആചരിച്ചു

തിരുവനന്തപുരം തീരത്ത് കരയ്ക്കടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പശ്ചാത്തലത്തിലാണ് സമുദ്രദിനം ആചരിച്ചത്. ഗ്രീന്‍പീസ് ഇന്ത്യയും ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
കൊച്ചി; കേരളത്തില്‍ കപ്പലുമായി ബന്ധപ്പെട്ട് അപകടത്തില്‍പ്പെട്ട കുടുംബങ്ങളോടുള്ള ഐക്യദാര്‍ഢ്യമായി ലോക സമുദ്രദിനം ആചരിച്ചു. എം എസ് സി ഇഎല്‍എസ്എ3 കപ്പല്‍  ദുരന്തത്തില്‍ ഇരകളായവരോടുള്ള ഐക്യദാര്‍ഢ്യമെന്ന നിലയില്‍ തിരുവനന്തപുരം വലിയതുറയില്‍ ഫോട്ടോ പ്രദര്‍ശനവും നടത്തി. തിരുവനന്തപുരം തീരത്ത് കരയ്ക്കടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പശ്ചാത്തലത്തിലാണ് സമുദ്രദിനം ആചരിച്ചത്. ഗ്രീന്‍പീസ് ഇന്ത്യയും ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.’പാഴാക്കാന്‍ സമയമില്ല’ എന്ന സന്ദേശം ഉയര്‍ത്തിയാണ് സമുദ്രദിനം ആചരിച്ചത്. ദുരന്തത്തിന് ശേഷമുള്ള ദിവസങ്ങളില്‍, കേരള തീരത്തും തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കരയ്ക്കടിഞ്ഞതായി കണ്ടെത്തിയതായി സംഘാടകര്‍! പറഞ്ഞു. ശ്രീലങ്കന്‍ തീരത്ത് എക്‌സ്പ്രസ് പേള്‍ ദുരന്തത്തിന് വെറും നാല് വര്‍ഷത്തിന് ശേഷം, ദക്ഷിണേഷ്യ വീണ്ടും ഈ മേഖലയിലെ ദുര്‍ബലമായ സമുദ്രജീവികളെയും, അതുല്യമായ തീരദേശ ആവാസവ്യവസ്ഥയെയും, മത്സ്യബന്ധന സമൂഹങ്ങളുടെ ഉപജീവനമാര്‍ഗ്ഗത്തിനും ഭീഷണിയാകുന്ന കപ്പല്‍ ഗതാഗത പ്രതിസന്ധിക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് സംഘാടകര്‍ വ്യക്തമാക്കി.

യുഎന്‍ സമുദ്ര സമ്മേളനത്തില്‍ ഷിപ്പിംഗ് വ്യവസായത്തിെലെ ഡീകാര്‍ബണൈസേഷനും ആഗോള പ്ലാസ്റ്റിക് മലിനീകരണവും ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്ത് പോലും തീരദേശ സമൂഹങ്ങളെ ഇത്രയധികം ദോഷകരമായി ബാധിക്കുന്ന സാഹചര്യത്തില്‍ എംഎസ്‌സി പോലുള്ള പ്രമുഖ ഷിപ്പിംഗ് കമ്പനികള്‍ക്ക് ഇത്തരം ദുരന്തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഗ്രീന്‍പീസ് ഇന്ത്യ ക്ലൈമറ്റ് ക്യാംപയ്‌നര്‍ അമൃത എസ്.എന്‍. പറഞ്ഞു സമുദ്ര ജൈവവൈവിധ്യത്തിനും ദുര്‍ബലമായ സമുദ്ര ആവാസവ്യവസ്ഥയ്ക്കും സംഭവിച്ച നാശനഷ്ടങ്ങള്‍ക്കും, തീരദേശ ഉപജീവനമാര്‍ഗ്ഗങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്കു പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്കും ഉത്തരവാദികളായവര്‍ മറുപടി പറയണമെന്ന് സമുദ്ര സംരക്ഷണ പ്രവര്‍ത്തകനും ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫിന്റെ സ്ഥാപകനുമായ റോബര്‍ട്ട് പനിപ്പിള്ള പറഞ്ഞു. എംഎസ്‌സിയില്‍ നിന്നുള്ള നഷ്ടപരിഹാരത്തെക്കുറിച്ചറിയാന്‍ ഇരകളായവര്‍ക്ക് അവകാശമുണ്ടെന്ന് കെഎസ്എംടിഎഫ് കേരള സ്വതന്ത്ര മത്സ്യ തൊഴിലാലി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാക്‌സണ്‍ പൊള്ളയില്‍ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു