രണ്ടു കുട്ടികള്‍ അടക്കം 230 യാത്രക്കാരും 12 ക്രൂമെമ്പര്‍മാരും അടക്കം 242 പേര് വിമാനത്തില്‍ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 1.38 ന് അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പോകുകയായിരുന്ന വിമാനമാണ് ടേക്ക് ഓഫ് ചെയ്ത് ഏകദേശം അഞ്ചു മിനിറ്റിനകം സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്നു വീണത്.
കൊച്ചി: ഗുജറാത്ത് അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യയുടെ യാത്രവിമാനം തകര്‍ന്നു വീണു. രണ്ടു കുട്ടികള്‍ അടക്കം 230 യാത്രക്കാരും 12 ക്രൂമെമ്പര്‍മാരും അടക്കം 242 പേര് വിമാനത്തില്‍ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 1.38 ന് അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പോകുകയായിരുന്ന വിമാനമാണ് ടേക്ക് ഓഫ് ചെയ്ത് ഏകദേശം അഞ്ചു മിനിറ്റിനകം സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്നു വീണത്. അപകട കാരണം വ്യക്തമല്ല. വിമാനം തകര്‍ന്നു വീണ ഉടനെ അഗ്നിഗോളമായി മാറുന്നതാണ് പുറത്ത് വന്ന ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഫയര്ഭഫോഴ്സ്,എന്‍ഡിആര്‍എഫ് ഉള്‍പ്പെടെയുള്ള അര്‍ധസൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെടെ ദുരന്തസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.

