ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡ് സുഡിയോ കോതമംഗലത്ത്

കേരളത്തിലെ 56ാമത്തെ ശാഖയാണ്
കോതമംഗലം:   ടാറ്റ ഗ്രൂപ്പിന്റെ വാല്യൂ ഫാഷന്‍ ബ്രാന്‍ഡായ സുഡിയോ നഗരത്തില്‍ പുതിയ ഷോറൂം ആരംഭിച്ചു. എ.എം. റോഡിലെ മുനിസിപ്പല്‍ ഓഫീസിനു സമീപം സ്ഥിതി ചെയ്യുന്ന സ്‌റ്റോര്‍, ഉദ്ഘാടന ദിവസം തന്നെ ഉപഭോക്താക്കളെ ആകര്‍ഷിച്ചുകഴിഞ്ഞു. കേരളത്തിലെ 56ാമത്തെ ശാഖയാണ്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അനുയോജ്യമായ കാഷ്വല്‍ വെയര്‍, ഡെനിംസ്, ആക്‌സസറീസ്, ഫുട്‌വെയര്‍ എന്നിവ ഉള്‍പ്പെടുത്തി, വിപുലമായ കളക്ഷന്‍ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ടെന്ന ട്രെന്റ്റ് ലിമിറ്റഡ് സി.ഇ.ഒ.യും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ വെങ്കടേശലു  പറഞ്ഞു.കളക്ഷന്‍ ഫാഷനിലെ പുതുമയും,ആകര്‍ഷകമായ വിലയും ഉറപ്പാക്കുന്ന മാര്‍ഗ്ഗരേഖ പിന്തുടര്‍ന്ന്, വസ്ത്രങ്ങള്‍ 149 രുപ മുതലും ഷൂസുകള്‍ 199 മുതലും ഇവിടെ ലഭ്യമാണ്.ഫാഷന്‍ വിപണിയില്‍ നവീനതയുടെ വേഗതയ്‌ക്കൊപ്പം മുന്നേറുകയാണ് സുഡിയോ. ഓരോ രണ്ടാഴ്ചയ്ക്കും പുതിയ കളക്ഷനുകള്‍ അവതരിപ്പിക്കുന്നതിലൂടെ, ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ക്കും ടേസ്റ്റുകള്‍ക്കും യഥാര്‍ത്ഥ വില നല്‍കിയാണ് ഞങ്ങളുടെ ശൈലിയെന്നും വെങ്കടേശലു  പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു