ഡിസൈന്‍ പുതുമകളുടെ ഭാഗമായി, റേഡിയന്‍സ് ഇന്‍ റിഥം ശേഖരത്തില്‍ തനിഷ്ക് അവരുടെ ആദ്യ സിഗ്നേച്ചര്‍ ജെംസ്റ്റോണ്‍ എന്‍ഗ്രേവിങ്ങുകളായ ‘ദി തനിഷ്ക് കട്ട്’, ‘ദി ഒറിജിന്‍ കട്ട്’ എന്നിവയും അവതരിപ്പിച്ചു
കൊച്ചി: ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ആഭരണ ബ്രാന്‍ഡായ തനിഷ്ക്, പ്രകൃതിദത്ത ഡയമണ്ട് ആഭരണ ശേഖരമായ ‘റേഡിയന്‍സ് ഇന്‍ റിഥം’ വിപണിയിലവതരിപ്പിച്ചു.
ഡിസൈന്‍ പുതുമകളുടെ ഭാഗമായി, റേഡിയന്‍സ് ഇന്‍ റിഥം ശേഖരത്തില്‍ തനിഷ്ക് അവരുടെ ആദ്യ സിഗ്നേച്ചര്‍ ജെംസ്റ്റോണ്‍ എന്‍ഗ്രേവിങ്ങുകളായ ‘ദി തനിഷ്ക് കട്ട്’, ‘ദി ഒറിജിന്‍ കട്ട്’ എന്നിവയും അവതരിപ്പിച്ചു.വ്യത്യസ്തവും നൂതനവുമായ പാറ്റേണുകളില്‍ ക്രമീകരിച്ചിരിക്കുന്ന, എമറാള്‍ഡ്, സിട്രൈന്‍, അക്വാമറൈന്‍, സാവോറൈറ്റ്, മലാഖൈറ്റ്, ടാന്‍സാനൈറ്റ്, അമേത്തിസ്റ്റ് എന്നിവയുള്‍പ്പെടെയുള്ള പ്രഷ്യസ്, സെമിപ്രഷ്യസ് രത്നക്കല്ലുകളുടെ ഒരു നിര തന്നെ റേഡിയന്‍സ് ഇന്‍ റിഥം ശേഖരത്തില്‍ ഉള്‍പ്പെടുന്നുവെന്ന് തനിഷ്ക് ചീഫ് ഡിസൈന്‍ ഓഫീസര്‍ രേവതി കാന്ത് പറഞ്ഞു. പാവ്, പ്രോങ്, ചാനല്‍, സ്നോപേവ്, ബാര്‍, പ്ലേറ്റ് പ്രോങ് തുടങ്ങിയ രീതികളിലാണ് ഡയമണ്ടുകള്‍ ആഭരണങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്നത്.
തിരഞ്ഞെടുത്ത ചില ഡിസൈനുകളില്‍ മനോഹരമായ ഫാന്സികട്ട് ഡയമണ്ടുകള്‍ ഉപയോഗിച്ചിരിക്കുന്നു. ബഞ്ചിംഗ്, ബീഡിംഗ്, കസ്റ്റംകട്ട് സ്റ്റോണുകള്‍ തുടങ്ങിയ കരകൗശല വിദ്യകളും ഈ ശേഖരത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.സ്വര്‍ണ്ണത്തിനൊപ്പം പ്രകൃതിദത്ത ഡയമണ്ടിന്റെ തിളക്കം കൂടി ചേര്‍ത്ത് റേഡിയന്‍സ് ഇന്‍ റിഥം ഏറ്റവും മികച്ച ഡയമണ്ട് ആഭരണങ്ങള്‍ ലഭ്യമാക്കുകയാണ്. വലിയ നെക്ലേസുകള്‍ക്ക് പുറമേ ചാന്‍ഡിലിയര്‍ കമ്മലുകള്‍, മോതിരങ്ങള്‍ എന്നിവ മുതല്‍ പെന്ഡന്റ്് സെറ്റുകള്‍, വളകള്‍ എന്നിവ വരെയുള്ള സമകാലിക ആഭരണങ്ങളുടെ തിരഞ്ഞെടുത്ത ഒരു കൂട്ടമാണ് റേഡിയന്‍സ് ഇന്‍ റിഥം ശേഖരത്തിലുള്ളത്. അപൂര്‍വമായ ഡയമണ്ടുകളില്‍ ഒന്നായ പ്രകൃതിദത്ത ഡയമണ്ടുകളാണ് ഈ ആഭരണ ശേഖരത്തിന്റെ കാതല്‍. ഓരോ ഡയമണ്ടും അതിന്റെ തിളക്കം, പരിശുദ്ധി, പൂര്‍ണത എന്നിവ അടിസ്ഥാനമാക്കി, കൃത്യമായ കട്ടുകളും സിമെട്രിയും ഉറപ്പാക്കി തിരഞ്ഞെടുത്തതാണ്.റേഡിയന്‍സ് ഇന്‍ റിഥം ശേഖരത്തിലൂടെ ഡയമണ്ട് രൂപകല്‍പ്പനയുടെ അതിരുകള്‍ പുനര്‍നിര്‍വചിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അതീവ വ്യക്തിഗതവും ആധുനികവും അതിമനോഹരമായി രൂപകല്‍പ്പന ചെയ്തതുമാണ് ഈ ശേഖരമെന്നും രേവതി കാന്ത് പറഞ്ഞു.

