6000 എംഎച്ച് ബാറ്റെറിയും, 50എംപി സോണി എഐ പ്രധാന ക്യാമറയും ഡെപ്ത് ബേസ്ഡ് ഇഫക്റ്റുകള്‍ക്കായി 2 എംപി സെക്കന്ററി ലെന്‍സും ഉണ്ട്, മീഡിയടെക് ഡൈമെന്‍സിറ്റി 6300 5ജി പ്രോസസ്സര്‍ ഫ് ളാഗ്ഷിപ്പ്‌ഗ്രേഡ് വേഗതയും കാര്യക്ഷമതയും നല്‍കുന്നു
കൊച്ചി: ഐക്യു ഇസഡ്10 ലൈറ്റ് 5ജി ലോഞ്ച് ചെയ്തു.മള്‍ട്ടിടാസ്‌കിംഗ് യുവ പ്രൊഫഷണലുകളെയും മറ്റു ജോലിക്കാരെയും ലക്ഷ്യമിട്ടുള്ളതാണ് ഐക്യുഒ നിയോ 10 ലൈറ്റെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. 6000 എംഎച്ച് ബാറ്റെറിയും, 50എംപി സോണി എഐ പ്രധാന ക്യാമറയും ഡെപ്ത് ബേസ്ഡ് ഇഫക്റ്റുകള്‍ക്കായി 2 എംപി സെക്കന്ററി ലെന്‍സും ഉണ്ട്, മീഡിയടെക് ഡൈമെന്‍സിറ്റി 6300 5ജി പ്രോസസ്സര്‍ ഫ് ളാഗ്ഷിപ്പ്‌ഗ്രേഡ് വേഗതയും കാര്യക്ഷമതയും നല്‍കുന്നു.ഐപി 64 റേറ്റിംഗ് ആയതിനാല്‍ ഐക്യു ഇസഡ് 10 ലൈറ്റ് 5ജി ദൈനം ദിന ഉപയോഗത്തിന് അനുയോജ്യമായ രീതിയില്‍ നിര്‍മിച്ചതാണ്. ടൈറ്റാനിയും ബ്ലു, സൈബര്‍ ഗ്രീന്‍ എന്നീ രണ്ടു നിറങ്ങളില്‍ ഇത് പുറത്തിറങ്ങും. ഐക്യുഒ ഇസഡ്10 ലൈറ്റ് 5ജിയുടെ 4 ജിബി പ്ലസ് 128 ജിബി വേരിയന്റിന് 9,999 ; 6 ജിബി പ്ലസ് 128 ജിബി വേരിയന്റിന് 10,999 രൂപ; 8 ജിബി പ്ലസ് 256 ജിബി വേരിയന്റിന് 12,999 രൂപ എന്നിങ്ങനെയാണ് വില.

