ജൂണ്‍ 27, 28 തിയതികളിലെ എക്സിബിഷനുമായി ബന്ധമില്ല : എ.കെ.ജി.എസ്.എം.എ
കൊച്ചി:ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന് ( എ.കെ.ജി.എസ്.എം.എ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വര്‍ണ്ണം,വെള്ളി വ്യാപാരികള്‍ക്കായി ബി.ഐ.എസ് സെമിനാര്‍ സംഘടിപ്പിച്ചു. ബി.ഐ.എസ് കൊച്ചി ജോയിന്റ് ഡയറക്ടര്‍ എസ്. സന്ദീപ്കുമാര്‍ സെമിനാറിന് നേതൃത്വം നല്കി. ബി.ഐ.എസ് പഴയ ഹോള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങള്‍ കടയിലെ പരിശോധനയില്‍ പിടിക്കെപ്പെട്ടാല്‍ ലൈസന്‍സ് റദ്ദുചെയ്യല്‍, കണ്ടുകെട്ടല്‍ ഉള്‍പ്പെടെ കടുത്ത ശിക്ഷാ നടപടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. എ.കെ.ജി.എസ്.എം.എ സംസ്ഥാന നേതാക്കളായ ഡോ.ബി. ഗോവിന്ദന്, ജെസ്റ്റിന് പാലത്ര, കെ.എം ജലീല്‍, രാധാകൃഷ്ണന് കൊല്ലം, റോയ് പാലത്ര, കരീം ഹാജി, ജോയ് പഴേമടം, മൊയ്തു വരമംഗലത്ത്, സക്കീര്‍ ഇക്ബാല്‍, കൊടോത്ത് അശോകന് നായര്‍, പി.എം തോമസ്, നിക്സണ് മാവേലി തുടങ്ങിയവര്‍ സെമിനാറിന് നേതൃത്വം നല്കി. ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്എറണാകുളം ജില്ലാ കമ്മിറ്റിയുടെ പിന്തുണയോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ജൂണ്‍ 27, 28 തിയതികളില്‍ നടക്കുന്ന എക്സിബിഷന് എ.കെ.ജി.എസ്.എം.എ യുമായി ബന്ധമില്ലെന്നും എ.കെ.ജി.എസ്.എം.എ യുടെ നേതൃത്വത്തില്‍ നവംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ നെടുമ്പാശേരി സിയാല്‍ കണ്വെന്ഷന് സെന്ററില്‍ വെച്ച് കേരള ഇന്റര്‍നാഷണല്‍ ജുവലറി ഫെയര്‍ എക്സിബിഷന് നടത്തുമെന്നും അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.

