കൊച്ചി: ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഗെയിമിംഗ് ബ്രാന്‍ഡായ റിപ്പബ്ലിക് ഓഫ് ഗെയിമേഴ്സിന്റെ (ആര്‍ഒജി) കേന്ദ്രമായ അസൂസ് ഇന്ത്യ, എന്‍വിഡിയണ്ണ ജിഫോഴ്സ് ആര്‍ടിഎക്സ്™ 5050 ഗ്രാഫിക്സ് ഉള്ള ആര്‍ഒജി സ്ട്രിക്സ് ജി16നൊപ്പം തികച്ചും പുതിയ ടിയുഎഫ് ഗെയിമിംഗ് എഫ്16 അവതരിപ്പിച്ചു. കൂടാതെ, അസൂസ് ആര്‍ഒജി അതിന്റെ നിലവിലുള്ള 2024 ആര്‍ഒജി സ്ട്രിക്സ് ജി16 (ജി614) ശ്രേണിയും പുതുക്കിയ ആര്‍ടിഎക്സ്™ 5050 ജിപിയു ഉപയോഗിച്ച് സജ്ജീകരിച്ച് അപ്ഗ്രേഡ് ചെയ്തു. ആര്‍ഒജി സ്ട്രിക്സ് ജി16ക്ക് 1,59,990 രൂപയും, ആര്‍ഒജി സ്ട്രിക്സ് ജി16ക്ക് 1,44,990 രൂപയും ടിയുഎഫ് എഫ്16ക്ക് 1,24,990 രൂപയും ആണ് വില

