മികവ് 2025 അവാര്‍ഡ് വിതരണം 29 ന്

കൊച്ചി : 2025ല്‍ സ്‌റ്റേറ്റ്, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ ബോര്‍ഡ് 10, 12 ക്ലാസ് പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, എ വണ്‍ ഗ്രേഡുകള്‍ കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിനായി ടി.ജെ.വിനോദ് എം.എല്‍.എ സംഘടിപ്പിക്കുന്ന മികവ് 2025 എം.എല്‍.എ അവാര്‍ഡ്‌സ് എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തില്‍ 29 ന്  രാവിലെ 08.30 മണിക്ക് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
സെന്റ്. തെരേസാസ് കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന മികവ് 2025ല്‍ അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന്‍ നടപടികള്‍ 29 ന് രാവിലെ 7.30നു ആരംഭിക്കും. വിദ്യാര്‍ഥികള്‍ തപാല്‍ മുഖേനെ ലഭിച്ച അറിയിപ്പ് കത്തുമായി രജിസ്‌ട്രേഷന് വരണം. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് എറണാകുളം അസിസ്റ്റന്റ് കളക്ടര്‍ പാര്‍വതി ഗോപകുമാര്‍ ഐ.എ.എസ്സുമായി സംവദിക്കാനുള്ള ഒരു സെഷനും ഭാവി ജീവിതത്തിലേക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെ സാദ്ധ്യതകള്‍ മനസിലാക്കുന്നതിന് കരിയര്‍ ഗൈഡന്‍സ് സെഷനും ഒരുക്കിയിട്ടുണ്ട് എന്ന് ടി.ജെ വിനോദ് എം.എല്‍.എ അറിയിച്ചു.
എറണാകുളം നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ പഠിച്ചതോ, എറണാകുളം നിയോജക മണ്ഡലത്തില്‍ താമസിക്കുന്നതോ ആയ വിദ്യാര്‍ഥികള്‍ക്കാണ് മികവ് 2025 അവാര്‍ഡ് നല്‍കുന്നത്. അര്‍ഹരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും തപാല്‍ മുഖേനെ കത്തുകള്‍ അയക്കുകയും ഓഫീസിൽ നിന്നും ഫോണ്‍ മുഖേനെ അറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട് എന്നും ഏതെങ്കിലും കാരണത്താല്‍ കത്ത് ലഭ്യമാകാത്ത എറണാകുളം നിയോജകമണലത്തിലെ താമസക്കാരായ വിദ്യാര്‍ഥികള്‍ക്ക് 9645422130, 8921260948 എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു