ലിസി ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റുകള്‍ നല്‍കി സൗത്ത് ഇന്ത്യന്‍ ബാങ്ക്

കൊച്ചി: എറണാകുളം ലിസി ഹോസ്പിറ്റലിലേക്ക് 7 ഡയാലിസിസ് യൂണിറ്റുകള്‍ നല്‍കി സൗത്ത് ഇന്ത്യന്‍ ബാങ്ക് . ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നാണ് തുക വകയിരുത്തിയത്. ആരോഗ്യ മേഖലയില്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റുകള്‍ നല്‍കിയത്. ഹോസ്പിറ്റലില്‍ നടന്ന ചടങ്ങ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ചെയര്‍മാന്‍ വി ജെ കുര്യന്‍ ഉദ്ഘാടനം ചെയ്തു. 2025 പദ്മ ഭൂഷണ്‍ ജേതാവും, ലിസ്സി ഹോസ്പിറ്റല്‍ കാര്‍ഡിയോ തൊറാസിക് സര്‍ജ്ജറി വിഭാഗം മേധാവിയുമായ ഡോ. ജോസ് ചാക്കോ പേരിയപ്പുറത്തെ ചടങ്ങില്‍ ആദരിച്ചു. ചടങ്ങില്‍ ലിസി ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ: ഡോ. പോള്‍ കാരേടന്‍, ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. റോജന്‍ നങ്ങേലിമാലില്‍, ഫാ. റെജു കണ്ണംപുഴ, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. ജെറ്റോ തോട്ടുങ്ങല്‍, ഫാ. ഡേവിസ് പടന്നക്കല്‍, സിഎഫ്ഒ ആന്റണി പുതുശ്ശേരി, സൗത്ത് ഇന്ത്യന്‍ ബാങ്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ആന്റോ ജോര്‍ജ് ടി, സീനിയര്‍ ജനറല്‍ മാനേജറും കോര്‍പറേറ്റ് ബാങ്കിങ് ബിസിനസ് ഹെഡുമായ മിനു മൂഞ്ഞേലി, എറണാകുളം റീജണല്‍ ഹെഡ് ടൈനു ഈഡന്‍ അമ്പാട്ട്, കോര്‍പ്പറേറ്റ് ബിസിനസ് ഗ്രൂപ്പ് കേരള മേധാവിയും, അസിസ്റ്റന്റ് ജനറല്‍ മാനേജരുമായ ദിപിന്‍ എം, കലൂര്‍ ബ്രാഞ്ച് മാനേജര്‍ ലിവിന്‍ കെ സാബു എന്നിവര്‍ പങ്കെടുത്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു