മയക്കുമരുന്നിനെതിരെ ക്യാംപയിനുമായി കൊച്ചി നഗരസഭ 

മയക്കുമരുന്നിനെതിരെ നടത്തുന്ന യുവജന മുന്നേറ്റ കാമ്പയിന്റ ഉദ്ഘാടനം പ്രൊഫ. എം.കെ.സാനു നിര്‍വഹിച്ചു.
കൊച്ചി: വളരുന്ന കൊച്ചിയില്‍ അതിവേഗം വളരുകയാണ് ലഹരി വിപണനവും, ഉപയോഗവും. മനുഷ്യനെ സ്‌നേഹിക്കേണ്ടതിന്റെയും മയക്കുമരുന്നിനെ വെറുക്കേണ്ടതിന്റെയും പ്രാധാന്യം മുന്‍നിറുത്തി കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെം എന്‍ എസ് എസ് കൊച്ചി ക്ലസ്റ്ററിന്റെയും സഹകരണത്തോടെ റെസിഡന്‍സ് അസോസിയേഷന്‍സ്, മര്‍ച്ചന്‍സ് അസോസിയേഷന്‍, യോഗ പൂര്‍ണിമ, കൈറ്റ്‌സ് കേരള, ഹാപ്പിനെസ്സ് കൊച്ചി, ഏജിംഗ് കൊച്ചി, യു ക്യാന്‍ ഹീല്‍ കൊച്ചി, പോലീസ്, എക്‌സൈസ്, തുടങ്ങി വിവിധ സ്ഥാപനങ്ങളെയും, സംഘടനകളെയും, വകുപ്പുകളെയും ഉള്‍പ്പെടുത്തി മയക്കുമരുന്നിനെതിരെ നടത്തുന്ന യുവജന മുന്നേറ്റ കാമ്പയിന്റ ഉദ്ഘാടനം പ്രൊഫ. എം.കെ.സാനു നിര്‍വഹിച്ചു. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ.എ.അന്‍സിയ അധ്യക്ഷത വഹിച്ചു.

കൊച്ചി നഗരസഭ വിദ്യാഭ്യാസ സ്‌പോര്‍ട്‌സ് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.എ.ശ്രീജിത്ത് സ്വാഗതം ആശംസിച്ചു. ജില്ല ജഡ്ജി, ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍പേഴ്‌സന്‍ ഹണി. എം.വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തി.
സബ് ജഡ്ജി രജിത .ആര്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. നൃത്തശില്‍പ്പം, സംവാദം, ഫഌഷ് മോബുകള്‍, യോഗ, തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ നടന്നു.കൊച്ചി നഗരസഭ സ്ഥിരം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.എ.ഷക്കീര്‍,
സി.ഡി.വത്സലകുമാരി, കൗണ്‍സിലര്‍ സുധ ദിലീപ് , ആര്‍ഡിഡി ഇന്‍ ചാര്‍ജ് ശങ്കരനാരായണന്‍ തമ്പി, എന്‍ എസ് എസ് കൊച്ചി ക്ലസ്റ്റര്‍ കണ്‍വീനര്‍ ജോസഫ് വര്‍ഗീസ്, യു ക്യാന്‍ ഹീല്‍ കോര്‍ഡിനേറ്റര്‍ ജോഷി വര്‍ഗീസ് എഡ്രാക്ക് പ്രസിഡണ്ട് പി.രംഗ ദാസപ്രഭു,  കൊച്ചി കോര്‍പ്പറേഷന്‍ അഡിഷണല്‍ സെക്രട്ടറിഎല്‍. സജി തുടങ്ങിയവര്‍ സംസാരിച്ചു.’ശരീരശാസ്ത്രം, മാനസിക ആരോഗ്യം, രാസ ലഹരി’എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. ഡിസ്ട്രിക്റ്റ് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം നോഡല്‍ ഓഫീസര്‍ ഡോ. ദയ പാസ്‌ക്കല്‍ സംവാദം നയിച്ചു.യോഗയിലൂടെ മയക്കുമരുന്നില്‍ നിന്ന് മോചനം എന്ന തീമില്‍
യോഗപൂര്‍ണിമ യോഗ അവതരിപ്പിച്ചു. തുടര്‍ന്ന് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈം , ഫഌഷ് മോബ് എന്നിവ നടന്നു. സര്‍ട്ടിഫിക്കറ്റ് മെമന്റോ എന്നിവ ചടങ്ങില്‍ വിതരണം ചെയ്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു